വെള്ളറക്കാട് നെല്ലിക്കുന്ന് റോഡിന് സമീപമാണ് മൊഹിനുദ്ദീൻ ബൈക്ക് വർക്ക് ഷോപ്പ് നടത്തുന്നത്. മോനുട്ടിയുടെ ഭാര്യ ഈ വർക്ക് ഷോപ്പിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ റിപ്പയർ ചെയ്തിരുന്നു. ഇതിന് ശേഷം വർക്ക് ഷോപ്പിലെത്തിയ മോനുട്ടി ബൈക്കിൻ്റെ ബ്രേക്ക് ശരിയായില്ലെന്ന് പറഞ്ഞ് മൊഹിനുദ്ദീനെ അസഭ്യം പറഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ മൊഹിനുദ്ദീനെ മോനുട്ടി ആക്രമിക്കുകയായിരുന്നു. ചെറുത്ത് നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷോപ്പിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റിക എടുത്ത് മോനുട്ടി മൊഹിനുദ്ദീനെ മർദിച്ചു.
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; കായംകുളത്ത് അതിഥി തൊഴിലാളി അറസ്റ്റില്‍
advertisement
ആക്രമണത്തിൽ മൊഹനുദ്ധീൻ്റെ പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും ശരീരത്തിൻ്റെ പല ഭാഗങ്ങളിലും ചതവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ മൊഹിനുദ്ദീൻ കുന്നംകുളം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ കൊയമ്പറ്റപീടികയിൽ മോനുട്ടി വെള്ളറക്കാട് സെൻ്ററിൽ ഹോട്ടൽ നടത്തുന്ന വ്യക്തിയാണ്.