വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; കായംകുളത്ത് അതിഥി തൊഴിലാളി അറസ്റ്റില്‍
- Published by:Arun krishna
- news18-malayalam
Last Updated:
കായംകുളം റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയ് ആണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. കായംകുളം റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദും കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും ആലപ്പുഴ ഐബി പ്രിവൻ്റീവ് ഓഫീസർ എം. ആര്‍ സുരേഷിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തത്.
അസി: എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവൻ്റീവ് ഓഫീസർ ആന്റണി കെ.ഐ, സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ.എസ്.എസ്, പ്രവീൺ.എം എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
advertisement
പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെയും വില്പ്പനയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് കായംകുളം എക്സൈസ് റേഞ്ച് ഓഫീസിൻ്റെ 04792444060, 9400069505 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
Location :
Kayamkulam,Alappuzha,Kerala
First Published :
May 23, 2023 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; കായംകുളത്ത് അതിഥി തൊഴിലാളി അറസ്റ്റില്‍