Also Read- പൊലീസുകാരനും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ
ഇന്നലെ രാത്രിയാണ് വിവരം നടി ഇൻസ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്നാണ് നടി പോസ്റ്റിൽ പറയുന്നത്. ഹൈപ്പർ മാർക്കറ്റ് ഭാഗത്തു വച്ചാണ് ശരീരത്തിൽ സ്പർശിച്ചത്. പിന്നീട് പച്ചക്കറി വാങ്ങുന്നയിടത്തും പിന്തുടർന്നു.
Also Read- വീട്ടമ്മയെ കുത്തിക്കൊന്ന് മൃതദേഹം റോഡരികിൽ തള്ളി; രണ്ടാം ഭർത്താവ് പിടിയിൽ
advertisement
ഏതൊക്കെ ചിത്രങ്ങളിൽ അഭിനയിച്ചുവെന്നും ചോദിച്ചു. തന്റെ ശരീരത്തിൽ യുവാവ് കൈ വെച്ചതിന് സഹോദരി സാക്ഷിയാണെന്നും നടി പറയുന്നു. ഇതു സംബന്ധിച്ച് പരാതി നൽകാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി.
"ആ നിമിഷം പെട്ടെന്ന് എന്ത് ചെയ്യണമെന്ന് മനസിലായില്ല. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാല്‍ അതിന്റെ ഞെട്ടലിലായിരുന്നു. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. എനിക്ക് മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് ഞാന്‍ ചെയ്തത്. പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഞങ്ങള്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാന്‍ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങള്‍ക്ക് അരികിലേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോയി"- നടി കുറിച്ചു.
അതേ സമയം നടിയുടെ സമൂഹമാധ്യമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിയമനടപടി ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മാളിലെ സിസിടിവി പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തും അന്വേഷണവുമായി സഹകരിയ്ക്കുമെന്ന് മാൾ അധികൃതരും അറിയിച്ചു