വീട്ടമ്മയെ ടാപ്പിങ് കത്തി കൊണ്ട് കുത്തിക്കൊന്ന് മൃതദേഹം ചാക്കിലാക്കി റോഡരികിൽ തള്ളി; രണ്ടാംഭർത്താവ് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
16ന് രാവിലെയാണ് റോഡരികിൽ ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കാണുന്നത്.
പത്തനംതിട്ട: വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. അടൂർ ആനന്ദപ്പള്ളി കുറിയമുളയ്ക്കൽ വീട്ടിൽ മധുസൂദനൻ (52)ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ (58) രണ്ടാം ഭർത്താവാണ് ഇയാൾ.
advertisement
രണ്ട് വർഷമായി ഇരുവരും കുരമ്പാല പറയന്റയ്യത്ത് താമസിക്കുകയായിരുന്നു. ടാപ്പിങ് തൊഴിലാളികളായിരുന്ന ഇരുവരും രണ്ടുവർഷം മുൻപ് ളാഹ എസ്റ്റേറ്റിൽ വച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് വിവാഹിതരായി. മധുസൂദനന്റെ പന്നിവിഴയിലെ വീട് വിറ്റു കുരമ്പാലയിൽ താമസമാക്കി.
advertisement
അട്ടത്തോട് പ്ലാന്റേഷൻ കോർപറേഷനിലെ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ സുശീലയ്ക്ക് ലഭിച്ച മൂന്നുലക്ഷം രൂപയിൽ നിന്നു 2 ലക്ഷം രൂപ ചെലവഴിച്ചു പറയന്റയ്യത്ത് സ്ഥലം വാങ്ങി. ബാക്കി തുകയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവും അടിപിടിയും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.
advertisement
ചൊവ്വാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് മധുസൂദനൻ കമ്പിയെടുത്ത് സുശീലയെ അടിക്കുകയും ടാപ്പിങ് കത്തി കൊണ്ട് കുത്തുകയും ചെയ്തു. സുശീല മരിച്ചെന്നുറപ്പായതോടെ ബുധനാഴ്ച പുലർച്ചെ അഞ്ചോടെ ചാക്കിൽ കെട്ടി തന്റെ ഓട്ടോറിക്ഷയിൽ കുരമ്പാല ഇടയാടിയിൽ ജംഗ്ഷന് സമീപമുള്ള റോഡിന്റെ അരികിൽ തള്ളി.
advertisement