TRENDING:

തൃശൂരിൽ MDMAയുമായി ഫിറ്റ്നസ് ട്രെയിനറും ഫാഷന്‍ ഡിസൈനറുമായ യുവതികൾ പിടിയിൽ

Last Updated:

സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബെംഗളൂരുവിൽ പോയാണ് എം ഡി എം എ. വാങ്ങാറുള്ളതെന്ന് പൊലീസ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവതികള്‍‌ അറസ്റ്റിൽ. കണ്ണൂർ സ്വദേശിനിയും ഫിറ്റ്നസ് ട്രെയിനറുമായ സുരഭി(23)യും കുന്നംകുളം സ്വദേശിനിയും ഫാഷൻ ഡിസൈനറുമായ പ്രിയ(30) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 17.5 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
advertisement

സുരഭിയും പ്രിയയും തൃശൂരില്‍ ഒരു ഫ്‌ളാറ്റില്‍ ഒരുമിച്ചാണ് താമസം. സുരഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വാങ്ങനെന്ന വ്യാജേനെ പൊലീസ് യുവതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Also Read-വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂരിൽ റെവന്യൂ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി

പാവറട്ടി പാങ്ങ് സ്വദേശികളായ വൈഷ്ണവ്, അതുല്‍ എന്നിവരാണ് യുവതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത്. യുവതികള്‍ പിടിയിലായതോടെ ബൈക്കിലെത്തിയ യുവാക്കള്‍ രക്ഷപ്പെട്ടു. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബെംഗളൂരുവിൽ പോയാണ് എം ഡി എം എ. വാങ്ങാറുള്ളതെന്ന് പൊലീസ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബെംഗളൂരുവിൽ 1000 രൂപക്ക് വാങ്ങുന്ന ഒരു ഗ്രാം എം ഡി എം എ. നാട്ടില്‍ 2000 രൂപക്കാണ് യുവതികള്‍ വില്‍പ്പന നടത്തിയിരുന്നത്. എം ഡി എം എ. ആവശ്യക്കാരന്നെ വ്യാജേന സ്‌ക്വാഡ് ഇവരുമായി ചാറ്റിംഗ് നടത്തിയിരുന്നു. സ്‌ക്വാഡിന്റെ പിടിയില്‍ നിന്നും പലപ്പോഴും രക്ഷപ്പെട്ട യുവതികളെ കഴിഞ്ഞ ദിവസം സ്‌ക്വാഡ് അതീവ രഹസ്യമായി തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ MDMAയുമായി ഫിറ്റ്നസ് ട്രെയിനറും ഫാഷന്‍ ഡിസൈനറുമായ യുവതികൾ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories