വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂരിൽ റെവന്യൂ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി

Last Updated:

പരാതിക്കാരന്‍റെ അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്താവകാശം മാറ്റുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്

തൃശൂർ: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോർപറേഷൻ റവന്യൂ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. തൃശൂർ കോർപറേഷൻ റവന്യൂ ഇൻസ്‌പെക്ടർ നദിർഷയാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. തൃശ്ശൂർ ജില്ലയിലെ കണിമംഗലം സ്വദേശിയായ പരാതിക്കാരനിൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
പരാതിക്കാരന്‍റെ അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്താവകാശം മാറ്റുന്നതിനായി തൃശൂർ കോർപറേഷൻ കണിമംഗലം സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്ന് റവന്യൂ ഇൻസ്‌പെക്ടർ ആയ നാദിർഷാ സ്ഥലം പരിശോധന നടത്തുകയും ഓണർഷിപ് മാറ്റുന്നതിനു 2000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പരാതിക്കാരൻ പനമുക്ക് കൗൺസിലർ ആയ രാഹുലിനെ വിവരം അറിയിക്കുകയായിരുന്നു. റവന്യൂ ഇൻസ്‌പെക്ടർ ആവശ്യപ്പെട്ട 2000 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരൻ, കൗൺസിലർ രാഹുലിന്റെ നിർദ്ദേശനുസരണം ഈ വിവരം വിജിലൻസിൽ അറിയിക്കുകയായിരുന്നു.
advertisement
വിജിലൻസ് ഫിനോൾഫ്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരൻ നാദിർഷയ്ക്ക് കൈമാറുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി ജിം പോൾ സി ജി, ഗ്രേഡ് എസ്ഐമാരായ പീറ്റർ പി ഐ, ജയകുമാർ എഎസ്ഐ ബൈജു, സിപിഒമാരായ വിബീഷ്, സൈജു സോമൻ, രഞ്ജിത്ത്, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർമാരായ ബിജു, എബി തോമസ് എന്നിവരാണുണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂരിൽ റെവന്യൂ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement