ബുധനാഴ്ച രാത്രി 11.30നാണ് വട്ടേക്കാട് സ്വദേശി സുജിത്തിന്റെ വീട്ടിലേയ്ക്ക് ഒരു സംഘം സംഘടിച്ചെത്തിയത്. സുജിത്തിനെ ലക്ഷ്യമിട്ടെത്തിയ കൊടകര സ്വദേശി വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതിനിടെ സുജിത്തിനെ ഇവർ കുത്തിവീഴ്ത്തി. പ്രതിരോധിക്കുന്നതിനിടെ അക്രമി സംഘത്തിലെ അഭിഷേകിനും കുത്തേറ്റു. രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട വിവേകിനും സുഹൃത്തിനും വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.
Also Read- സഹോദരിക്ക് നിരന്തരം മർദനം; സഹോദരി ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി
advertisement
നാലു വർഷം മുൻപ് ഇതുപോലൊരു ക്രിസ്മസ് രാവിൽ നടന്ന ആക്രമണത്തിന്റെ പകവീട്ടലാണ് രണ്ടുപേരുടെ ജീവനെടുത്തത്. കേസിലെ മുഖ്യപ്രതി വിവേകിനെ അന്ന് രാത്രി സുജിത്ത് കുത്തിയിരുന്നു. ഇതിന്റെ പക വീട്ടാനാനാണ് വിവേകും സുഹൃത്തുക്കളായ അഭിഷേകും ഹരീഷും സുജിത്തിനെ തേടി വീട്ടിലെത്തിയത്. അതിനിടെ സംഘർഷം ഉണ്ടാവുകയും സുജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട സുജിത്തും അഭിഷേകും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.