വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഗെയിമിൽ എത്തിയപ്പോൾ ഒരു കൂട്ടം പുരുഷന്മാർ കുട്ടിയുടെ വിർച്വൽ ക്യാരക്ടറിനെ ലൈംഗിമായി ആക്രമിക്കുകയായിരുന്നു. ശാരീരികമായി ലൈംഗികാതിക്രമം നേരിട്ടാലുണ്ടാകുന്ന രീതിയിൽ പെൺകുട്ടിക്ക് മാനസികാഘതമുണ്ടായതായി ലണ്ടൻ പൊലീസിനെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശാരീരിക പരിക്കുകളില്ലെങ്കിലും വൈകാരികവും മാനസികവുമായി സംഭവം പെൺകുട്ടിയെ ബാധിച്ചു.
തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിൽ എറിഞ്ഞു കൊന്നു
ഏത് ഓൺലൈൻ ഗെയിമിനിടയിലാണ് സംഭവം എന്ന് വ്യക്തമല്ല. ഇതിനു മുമ്പ് സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പരാതിയിൽ കേസെടുക്കുന്നത് ആദ്യമായാണ്. നേരത്തേ ഹൊറിസോണ്‍ വേൾഡ്സ്, ഹൊറിസോണ്‍ വെന്യൂസ് തുടങ്ങിയ ഗെയിമുകളിൽ വച്ച് സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
advertisement
എന്താണ് മെറ്റാവേഴ്സ്? മള്‍ട്ടിവേഴ്സ്, ഓമ്നിവേഴ്സ് എന്നിവയെക്കുറിച്ചും അറിയാം
ബലാത്സംഗ അന്വേഷണത്തെ പിന്തുണച്ച് യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി രംഗത്തെത്തി. പെൺകുട്ടി കടുത്ത ലൈംഗിക ആഘാതത്തിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. യാഥാർത്ഥ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സംഭവം തള്ളിക്കളയാൻ എളുപ്പമാണെങ്കിലും വിർച്വൽ ലോകത്ത് നടക്കുന്ന സംഭവങ്ങൾ അവിശ്വസനീയമാംവിധം ആഴത്തിലുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.