• HOME
 • »
 • NEWS
 • »
 • money
 • »
 • Technology | എന്താണ് മെറ്റാവേഴ്സ്? മള്‍ട്ടിവേഴ്സ്, ഓമ്നിവേഴ്സ് എന്നിവയെക്കുറിച്ചും അറിയാം

Technology | എന്താണ് മെറ്റാവേഴ്സ്? മള്‍ട്ടിവേഴ്സ്, ഓമ്നിവേഴ്സ് എന്നിവയെക്കുറിച്ചും അറിയാം

വേള്‍ഡ് വൈഡ് വെബിന്റെ (world wide web) അടിസ്ഥാന ആശയം അത് പ്രാവര്‍ത്തികമാകുന്നതിന് നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു

 • Share this:
  സാങ്കേതികവിദ്യ (Technology) എപ്പോഴും പ്രവചനാതീതമായിരിക്കും, എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക സംഭവവികാസങ്ങള്‍ പലപ്പോഴും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പ്രതീക്ഷിക്കപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. ഉദാഹരണത്തിന്, വേള്‍ഡ് വൈഡ് വെബിന്റെ (world wide web) അടിസ്ഥാന ആശയം അത് പ്രാവര്‍ത്തികമാകുന്നതിന് നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു.

  'ഇന്റര്‍നെറ്റ് (Internet) ഉപയോഗിക്കുന്ന അടുത്ത തലമുറ'യ്ക്കും ഇത് സമാനമായിരിക്കും. നീല്‍ സ്റ്റീഫന്‍സണ്‍ 1992-ല്‍ സ്‌നോ ക്രാഷ് എന്ന നോവലിലാണ് ആദ്യമായി 'മെറ്റാവേഴ്സ്' (Metaverse) എന്ന പദം കൊണ്ടുവന്നത്. എന്നാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഈ വെര്‍ച്വല്‍ ലോകം ഫലത്തിലായിരിക്കുകയാണ്. ഇന്ന് അതിലേക്ക് മള്‍ട്ടിവേഴ്സ്, ഓമ്നിവേഴ്സ് പോലുള്ളവയും പ്രവേശിച്ചിരിക്കുകയാണ്. ഇവ മൂന്നും തമ്മിലുള്ള വ്യത്യാസങ്ങളും അവ എപ്പോള്‍ പ്രാവര്‍ത്തികമാകുമെന്നും നോക്കാം.

  മെറ്റാവേഴ്സ്

  വര്‍ഷങ്ങളായി, നിരവധി വ്യക്തികളും സ്ഥാപനങ്ങളും മെറ്റാവേഴ്സ് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. യഥാര്‍ത്ഥ മനുഷ്യരുടെ അവതാരങ്ങള്‍ വസിക്കുന്ന ഒരു ത്രിമാന വെര്‍ച്വല്‍ ലോകം എന്നാണ് സ്റ്റീഫന്‍സണ്‍ മെറ്റാവേഴ്സിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഭൗതിക സ്ഥലത്ത് ഇല്ലാത്ത ആളുകളുമായി ഒരാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതെല്ലാം സൃഷ്ടിക്കാനും പര്യവേക്ഷണം ചെയ്യാനും കഴിയുന്ന ഒരു വെര്‍ച്വല്‍ സ്പെയ്സാണിതെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഒരു ലോകമാണ് ഈ ഡിജിറ്റല്‍ റിയാലിറ്റി സാധ്യമാക്കുന്നത്.

  'റെഡി പ്ലെയര്‍ വണ്‍' എന്ന് വിളിക്കപ്പെടുന്ന ഏണസ്റ്റ് ക്ലൈന്റെ 2011 ലെ നോവലില്‍ വിവരിച്ചതുപോലെ, നിരവധി സമ്പദ് വ്യവസ്ഥകളും സംവിധാനങ്ങളും ഒരു പ്ലാറ്റ്ഫോമില്‍ ഏകീകരിച്ച് പരസ്പര പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതാണ് മെറ്റാവേഴ്സ്. എന്നിരുന്നാലും, ഒരു ഇന്റര്‍ഓപ്പറബിള്‍ മെറ്റാവേര്‍സ് പ്രവര്‍ത്തനക്ഷമവും കാര്യക്ഷമവുമാക്കുന്നതില്‍ നിരവധി വെല്ലുവിളികളുണ്ട്.

  മള്‍ട്ടിവേഴ്‌സ്

  ഒന്നിലധികം മെറ്റാവേഴ്സുകള്‍ ഒന്നിച്ച് ഒരു മള്‍ട്ടിവേഴ്സ് ഉണ്ടാക്കുമോ? എന്നാല്‍ ഇവിടെ വെര്‍ച്വല്‍ ലോകങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് ഉറപ്പില്ലാത്തതിനാല്‍ അതിന്റെ ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല. അതേസമയം, മെറ്റാവേര്‍സില്‍ നിന്ന് വ്യത്യസ്തമായി, മള്‍ട്ടിവേഴ്സ് ബഹുഗുണമുള്ളതും അല്ലെങ്കില്‍ പാരലല്‍ വെര്‍ച്വല്‍ ലോകങ്ങൾ അടങ്ങിയതുമാണ്

  അതിനാല്‍, ഒരു മള്‍ട്ടിവേഴ്സ് എന്നത് രണ്ടോ അതിലധികമോ മെറ്റാവേഴ്സുകളുടെ ഒരു ശേഖരമാണ്. ഓരോന്നിനും അതിന്റേതായ മൂല്യങ്ങളും സ്വതന്ത്ര ഡിജിറ്റല്‍ ഐഡന്റിറ്റികളും പങ്കാളിത്ത നിയമങ്ങളുമുണ്ടാകും.

  ഉദാഹരണത്തിന്, വെബ്2ല്‍, വ്യത്യസ്ത സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍ ലഭ്യമാണ്, ഓരോന്നിനും അതിന്റേതായ ലോഗിന്‍ ഐഡികളും യൂസര്‍നെയിമുകളും നയങ്ങളും ഉണ്ട്. ഇത് സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളുടെ ബഹുമുഖത്തെയാണ് കാണിക്കുന്നത്. ഇതുകൂടാതെ നമുക്ക് വിവിധ യുപിഐ ആപ്പുകളും ഉണ്ട്. വേഗത്തിലും സൗകര്യപ്രദവുമായ രീതിയിലും പേയ്മെന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതാണ് ഈ വ്യത്യസ്ത പ്ലാറ്റ്ഫോമുകള്‍. പക്ഷേ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി, യുപിഐ ആപ്പുകള്‍ ഒരു പൊതു മാനദണ്ഡങ്ങള്‍ പാലിക്കുന്നവരും പരസ്പരം പ്രവര്‍ത്തനക്ഷമതയുള്ളതുമാണ്.

  മെറ്റാവേഴ്സിന്റെ കാര്യത്തില്‍, ആക്സി ഇന്‍ഫിനിറ്റി, സ്പ്ലിന്റര്‍ലാന്‍ഡ്സ്, ദി സാന്‍ഡ്ബോക്സ്, ഡിസെന്‍ട്രലാന്‍ഡ് മുതലായ ഒന്നിലധികം ഗെയിമിംഗ് വേഴ്‌സുകള്‍ ഉണ്ട്. ഇവയെല്ലാം ഒരു ഗെയിമിംഗ് മള്‍ട്ടിവേഴ്സായാണ് രൂപവല്‍ക്കരിക്കുന്നത്. അതുപോലെ, നമുക്ക് ഒരു വിനോദ-അധിഷ്ഠിത മള്‍ട്ടിവേഴ്സ്, വര്‍ക്ക് അധിഷ്ഠിത മള്‍ട്ടിവേഴ്സ് മുതലായവ ഉണ്ടാകാനും സാധ്യതയുണ്ട്.

  അതായത്, ഒരു വിഷയത്തില്‍ ഒന്നിലധികം വെബ്സൈറ്റുകളും ബ്ലോഗുകളും ഉള്ളതുപോലെ സാങ്കേതികവിദ്യ എല്ലായിടത്തും ലഭ്യമാകുമ്പോള്‍ നമുക്ക് നിരവധി മെറ്റാവേസുകള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. ഈ മെറ്റാവേഴ്സുകളുടെ ഗ്രൂപ്പുകള്‍ ഒരു മള്‍ട്ടിവേഴ്സായി രൂപപ്പെടും. 'റെഡി പ്ലെയര്‍ വണ്‍' എന്ന ഐക്കണിക് നോവലില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെ, ഒരു ഏകീകൃത മെറ്റാവേഴ്സിനേക്കാള്‍ ഒരു മള്‍ട്ടിവേഴ്സ് സിസ്റ്റത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നതെന്ന് ഉയര്‍ന്നുവരുന്ന മെറ്റാവേഴ്സ് പ്ലാറ്റ്ഫോമുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടുന്നു.

  ഓംനിവേഴ്‌സ്

  ഓമ്നിവേഴ്സിന്റെ കുടക്കീഴില്‍ വരുന്നതാണ് മെറ്റാവേഴ്സും മള്‍ട്ടിവേഴ്സും.
  യഥാര്‍ത്ഥവും വെര്‍ച്വല്‍ ആയതുമായ എല്ലാ പ്രപഞ്ചങ്ങളുടെയും സൂപ്പര്‍സെറ്റാണിത്. മറ്റ് വേഴ്സുകള്‍ക്കിടയില്‍ പരസ്പര പ്രവര്‍ത്തനക്ഷമത, ഡാറ്റ പങ്കിടല്‍, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയും അതിലേറെയും അനുവദിക്കുന്നതാണ് ഓംനിവേഴ്‌സ്. എന്നാല്‍ഈ ആശയം ഇപ്പോഴും വിദൂരമാണെന്നാണ് പറയപ്പെടുന്നത്. അതേസമയം,ചിലര്‍ക്ക് ഈ ആശയം സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നിയേക്കാം. ഇന്റര്‍നെറ്റിനെക്കുറിച്ചും മറ്റ് നിരവധി സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും ഇപ്പോഴും പലരും ഇത്തരത്തിലാണ് അഭിപ്രായം പറയുന്നത്. അതേസമയം, ഓംമ്‌നിവേഴ്‌സ് ഫലത്തില്‍ വന്നാലും അതിന്റെ സൂപ്പര്‍ സ്ട്രക്ചര്‍ അടുത്തെങ്ങും ലഭ്യമാകാന്‍ സാധ്യതയില്ലെന്നാണ് പറയുന്നത്.

  Keywords: Technology, World wide web, Internet, metaverse, സാങ്കേതികവിദ്യ, വേള്‍ഡ് വൈഡ് വെബ്, ഇന്റര്‍നെറ്റ്, മെറ്റാവേര്‍സ്
  Links: https://www.cnbctv18.com/cryptocurrency/web3-a-look-at-the-metaverse-multiverse-and-omniverse-14096702.htm
  Published by:Amal Surendran
  First published: