മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്ലാറ്റുകളുമാണ് ഇഡി കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നത്. ജാസ്മിൻ ഷായെയും കുടുംബത്തെയും കൂടാതെ യുഎൻഎയിലെ ചില മുൻ ഭാരവാഹികളും ഇഡിയുടെ നടപടിക്ക് വിധേയരായിട്ടുണ്ട്. 2017–2019 കാലയളവിൽ നഴ്സുമാരിൽ നിന്ന് പിരിച്ചെടുത്ത മെമ്പർഷിപ്പ് ലെവിയും മറ്റ് ഫണ്ടുകളും ചേർന്ന് വലിയൊരു തുക ഇവർ സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് കണ്ടെത്തൽ.
തൃശ്ശൂർ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിനും തൃശൂർ സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനും പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി അന്വേഷണം ഏറ്റെടുത്തത്. സംഘടനയുടെ പണം ഉപയോഗിച്ച് ഹവാല ഇടപാടുകൾ നടത്തിയതായും വിദേശത്തേക്ക് പണം കടത്തിയതായും ആരോപണമുണ്ടായിരുന്നു.
advertisement
കേസിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതും അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങുന്നതും തള്ളിക്കളയാനാവില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
