2018ൽ തന്റെ രോഗിയായി എത്തിയ ഒരു സ്ത്രീയുമായി ഡോക്ടർ സൗഹൃദത്തിലായി. സർജറിക്കു ശേഷം ഡോക്ടർ രോഗിയുടെയും രോഗി ഡോക്ടറുടെയും വീടുകളിൽ സ്ഥിരം സന്ദർശകരായി. ഒരു ദിവസം സ്ത്രീയുടെ വീട്ടിൽ വച്ച് ഇസ്ലാമുദ്ദീൻ എന്ന് പേരായ ആളെ ഡോക്ടർ പരിചയപ്പെട്ടു. തനിക്ക് മാന്ത്രിക ശക്തിയുണ്ടെന്നും ഡോ ഖാനെ ഒരു കോടീശ്വരനാക്കുമെന്നും ഇയാൾ അവകാശപ്പെട്ടു.
You may also like:ചൊറിച്ചിൽ ഭയങ്കരം; അറുപതുകാരന്റെ കണ്ണിൽ നിന്ന് ഡോക്ടർ നീക്കം ചെയ്തത് 20 പുഴുക്കളെ [NEWS]നടി മൃദുല മുരളി വിവാഹിതയായി; ആശംസകൾ നേർന്ന് ഭാവന [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]
advertisement
ഇസ്ലാമുദ്ദീനും സുഹൃത്തും ഡോക്ടർക്ക് അലാവുദ്ദീന്റെ അത്ഭുതവിളക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. മാത്രമല്ല വിളക്കിൽ നിന്നു വരുന്ന ജിന്നിനെ കാണിച്ചു കൊടുക്കുകയും ചെയ്തു. തനിക്ക് ഒരു ദിവസം വീട്ടിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് അയാൾക്ക് നിർഭാഗ്യം കൊണ്ടു വരുമെന്നും ചതിയൻമാർ ഡോക്ടറിനോട് പറഞ്ഞു. എന്നാൽ, അത്ഭുതവിളക്ക് വാങ്ങിയാൽ ഡോക്ടർക്ക് അളവറ്റ് സമ്പത്ത് കൈവരുമെന്ന് ഇവർ പറഞ്ഞു. ഇതിനെ തുടർന്ന് ഡോക്ടർ അത് വാങ്ങുകയായിരുന്നു.
അത്ഭുതവിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിഞ്ഞാൽ അതിനുള്ളിൽ നിന്നും ഒരു ജിന്ന് പുറത്തുവരുമെന്നും ആ ജിന്നിനോട് എന്ത് ആഗ്രഹം പ്രകടിപ്പിച്ചാലും അത് അപ്പോൾ തന്നെ സാധിച്ചു തരുമെന്നും അവർ ഡോക്ടറിനോട് പറഞ്ഞിരുന്നു. എന്നാൽ, കാലം കുറേ കഴിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ട കാര്യം ഡോക്ടർ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും തവണകളായി 2.5 കോടി രൂപ അദ്ദേഹം തട്ടിപ്പുക്കാർക്ക് കൈമാറിയിരുന്നു.
കഴിഞ്ഞദിവസമാണ് മീററ്റ് പൊലീസ് സൂപ്രണ്ടിന് ഡോക്ടർ പരാതി നൽകിയത്. രണ്ടു പേർ തന്നെ 2.5 കോടി രൂപ വഞ്ചിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയത്. ഇസ്ലാമുദീനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി ബ്രഹംപുരി സർക്കിൾ ഓഫീസർ അമിത് റായ് പറഞ്ഞു. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീക്കായുള്ള തിരച്ചിൽ നടന്നു കൊണ്ടിരിക്കുകയാണ്.