Mridula Murali Marriage | നടി മൃദുല മുരളിയും നിതിൻ വിജയനും വിവാഹിതരായി; ആശംസകൾ നേർന്ന് ഭാവന
Last Updated:
ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭാവന മൃദുലയ്ക്കും ഭർത്താവിനും ആശംസകൾ നേർന്നത്.
നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. അതേസമയം, നടി ഭാവന, ശിൽപ്പ ബാല, ആര്യ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കൾ മൃദുലയ്ക്കും നിതിനും ആശംസയുമായി എത്തി.
advertisement
advertisement
advertisement
അതേസമയം, ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭാവന മൃദുലയ്ക്കും ഭർത്താവിനും ആശംസകൾ നേർന്നത്. ആശംസകൾ നേർന്നതിനൊപ്പം വിവാഹിതരുടെ ക്ലബിലേക്ക് മൃദുലയെ നടി സ്വാഗതം ചെയ്യുകയും ചെയ്തു. കഴിഞ്ഞവർഷം നടന്ന വിവാഹനിശ്ചയ ചടങ്ങിൽ ഭാവന, രമ്യ നമ്പീശൻ, ഫഫ്ന, സയനോര എന്നിവർ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം നടന്മാരായ ഹേമന്ത്, മണികണ്ഠൻ, ഗായകൻ വിജയ് യേശുദാസ് എന്നിവരും വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തിരുന്നു.