മർദനത്തിൽ ഷെമിയുടെ തലയോട്ടിക്ക് പൊട്ടലേറ്റെങ്കിലും വേർപെടാത്തത് കാരണം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഷെമി ആരോഗ്യനില വീണ്ടെടുക്കുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. 13കാരനായ സഹോദരൻ അഫ്സാനെയാണ് അഫാൻ ക്രൂരമായി ആക്രമിച്ചത്. അഫ്സാന്റെ മുഖം പൂർണമായും അടിച്ചുതകർത്ത നിലയിലായിരുന്നു.
Also Read - ‘കൊന്നത് കാമുകി തനിച്ചാകാതിരിക്കാൻ’; അഫാനും ഫർസാനയും പഠിച്ചത് ഒരേ സ്കൂളിൽ; മുഖമാകെ വികൃതമാക്കി അരുംകൊല
advertisement
അതേസമയം ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാൻ്റെ മൊഴി പൊലീസ് എത്തി രേഖപ്പെടുത്തി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മെഡിക്കൽ കോളേജിൽ എത്തിയത്.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 25, 2025 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെഞ്ഞാറമൂട് കൂട്ടക്കൊല; ഉമ്മയുടെ മുഖത്ത് ചുറ്റികകൊണ്ട് അഫാൻ അടിച്ചത് 13 തവണ