ഭൂരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി സർക്കാർ നൽകി വരുന്നതാണ് 6 ലക്ഷം രൂപ. ഇതില്‍ നിന്ന് സ്ഥലം വാങ്ങുന്നതിനായി ലഭിച്ച രണ്ട് ലക്ഷത്തിൽ നിന്നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 20,000 രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത് എന്ന് വീട്ടമ്മ പറയുന്നു. എന്നാൽ ഇത്രേയും നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ തൽക്കാലം പതിനായിരം രൂപ നൽകാനും ബാക്കി പതിനായിരം രൂപ വീട് അനുവദിക്കുമ്പോൾ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു ഇതോടെ വീട്ടമ്മ വിജിലൻസിന് സമീപിക്കുകയായിരുന്നു.
advertisement
Also read-വാഹനത്തിന് സൈഡ് നൽകിയില്ല: മാനന്തവാടിയില്‍ കോളേജ് ബസ് തടഞ്ഞ് മര്‍ദനം; ഡ്രൈവര്‍ പരിക്ക്
കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ പി.ജ്യോതീന്ദ്രകുമാർ, എസ്ഐമാരായ എം.സജി, മോഹനകൃഷ്ണൻ, ശ്രീനിവാസൻ, എഎസ്ഐമാരായ സലിം, ജിഫ്സ്, മധു, ഹനീഫ, പൊലീസ് ഓഫിസർമാരായ രത്നകുമാരി, വിജയകുമാർ, രാജീവ്, സന്തോഷ്, ശ്രീജേഷ്, ധനേഷ്, ഷിഹാബ്, ശ‍്യാമ, സുബിൻ, മലപ്പുറം ഇറിഗേഷൻ അസി.എൻജിനീയർ സബീബ്, കീഴാറ്റൂർ കൃഷി ഓഫിസർ നസ്മി അബ്ദുൽ ഖാദർ എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.