വാഹനത്തിന് സൈഡ് നൽകിയില്ല: മാനന്തവാടിയില്‍ കോളേജ് ബസ് തടഞ്ഞ് മര്‍ദനം; ഡ്രൈവർക്ക്പരിക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
പരിക്കേറ്റ ഡ്രൈവർ ഷിൻസ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
വയനാട്: മാനന്തവാടിയില്‍ കോളേജ് ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചതായി പരാതി. നടവയൽ സിഎം കോളേജിലെ ബസ് ഡ്രൈവർ പി.എസ്. ഷിൻസിനാണ് മർദനമേറ്റത്. സംഭവത്തിൽ കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ മാനന്താവാടി രണ്ടേ നാലിൽ വച്ചായിരുന്നു സംഭവം. കോളേജ് വിദ്യാർത്ഥികളുമായി പോകുന്നതിനിടെയിലാണ് ആക്രമണം. വിദ്യാര്‍ത്ഥികളെ ഇറക്കാൻ നിർത്തിയ സമയത്തായിരുന്നു ഒരു സംഘം വാഹനം തടഞ്ഞ് മർദ്ദിച്ചത്. പരിക്കേറ്റ ഡ്രൈവർ ഷിൻസ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ വർഷം സിഎം കോളേജിൽ പഠനം പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിനി ഭർത്താവിനൊപ്പം കോളേജില്‍ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നിരുന്നു. ഈ സമയത്ത് അവിടെ വച്ച് വാഹനത്തിന് സൈഡ് നൽകുന്നതിൽ ഇവരുമായി വാക്കേറ്റവുണ്ടായി. ഇതാണ് മർദനത്തിൽ കലാശിച്ചത്. കോളേജ് അധികൃതർ മാനന്തവാടി പൊലീസിൽ പരാതി നൽകി.
Location :
Wayanad,Kerala
First Published :
December 23, 2023 8:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഹനത്തിന് സൈഡ് നൽകിയില്ല: മാനന്തവാടിയില്‍ കോളേജ് ബസ് തടഞ്ഞ് മര്‍ദനം; ഡ്രൈവർക്ക്പരിക്ക്