TRENDING:

Attack | പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തി എസ്ഐയെ വാള്‍ കൊണ്ട് വെട്ടിയ പ്രതിയെ സാഹസികമായി പിടികൂടിയ വീഡിയോ

Last Updated:

പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ്‌ഐ പ്രതിയെ പിടികൂടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: സ്‌കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ്‌ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാര്‍ജുള്ള എസ്‌ഐ വി ആര്‍ അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്.
advertisement

നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.

Also Read-Arrest | സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം; CPM പ്രാദേശിക നേതാവ് അറസ്റ്റില്‍

വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്‌കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്‌കൂട്ടര്‍ വട്ടം വെച്ചു. ജീപ്പില്‍ നിന്നും ഇറങ്ങിയ എസ് ഐയെ വാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോള്‍ വിരലുകളില്‍ പരിക്കേല്‍ക്കുകയായിരുന്നു.

advertisement

പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളില്‍ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Attack | പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തി എസ്ഐയെ വാള്‍ കൊണ്ട് വെട്ടിയ പ്രതിയെ സാഹസികമായി പിടികൂടിയ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories