രണ്ടര ലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരനുമായി ധാരണയിലെത്തിയ പ്രതി ഇതിന്റെ ആദ്യ ഗഡുവായ 50,000 രൂപ ഓഫീസിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പണം തുണിയിൽ പൊതിഞ്ഞ് മേശയിലെ ഫയലിനുള്ളിൽ വെക്കാനായിരുന്നു ഉദ്യോഗസ്ഥൻ നൽകിയ നിർദ്ദേശം. വിജിലൻസ് നൽകിയ നിർദ്ദേശപ്രകാരം പരാതിക്കാരൻ പണം നൽകി. പിന്നാലെ വിജിലൻസ് സംഘം ഓഫീസിലെത്തി വിനോദിനെ പിടികൂടുകയായിരുന്നു. ഫയലിൽ ഒളിപ്പിച്ചുവെച്ച കൈക്കൂലിപ്പണം പിടിച്ചെടുത്ത വിജിലൻസ് സംഘം വിനോദിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് വിജിലൻസ് പരിശോധിച്ചുവരികയാണ്.
advertisement
Location :
Thrissur,Thrissur,Kerala
First Published :
Feb 21, 2026 7:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അരലക്ഷം രൂപ കൈക്കൂലി തുണിയില്‍ പൊതിഞ്ഞ് വാങ്ങുമ്പോൾ വില്ലേജ് ഓഫീസര്‍ പിടിയില്‍
