TRENDING:

മലപ്പുറത്ത് 68കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്‌ളോഗര്‍ ദമ്പതിമാർ അറസ്റ്റില്‍

Last Updated:

സൗഹൃദം സ്ഥാപിച്ച് 68-കാരനെ ആലുവയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഭര്‍ത്താവ് അറിഞ്ഞാലും പ്രശ്‌നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും യൂട്യൂബ് വ്ളോഗർമാരാണ്.
advertisement

കഴിഞ്ഞവർഷം ജൂലായിലാണ് റാഷിദ കൽപകഞ്ചേരി സ്വദേശിയുമായി ഫേസ്ബുക്ക് വഴി പരിചയമാകുന്നത്. ട്രാവൽ വ്ളോഗറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു സൗഹൃദം സ്ഥാപിച്ചതും ചാറ്റിങ് ആരംഭിച്ചതും.

Also Read-അടയ്ക്കാവ്യാപാരി സിനിമാ നടനാകാനെത്തി; ഹണിട്രാപ്പിൽ കുടുക്കി 50 ലക്ഷം തട്ടിയ 19കാരി അറസ്റ്റിൽ

സൗഹൃദം വളർന്നതോടെ ആലുവയിലെ ഫ്ലാറ്റിലേക്ക് 68-കാരനെ ക്ഷണിച്ചു. ഭര്‍ത്താവ് അറിഞ്ഞാലും പ്രശ്‌നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. തുടർന്ന് ഇയാൾ ആലുവയിലെത്തി. ദമ്പതിമാർ ഇവിടെവെച്ച് രഹസ്യമായി ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

advertisement

ഒരു വർഷമായി നിരവധി തവണകളായി 23ലക്ഷം രൂപയാണ് ഇവർ 68-കാരനിൽ‌ നിന്ന് തട്ടിയെടുത്തത്. കടം വരെവാങ്ങിയാണ് ഇവർ ചോദിക്കുമ്പോഴെല്ലാം പണം നൽരകിയിരുന്നത്. ഇത് ഇയാളുടെ കുടുംബം അറിഞ്ഞതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

Also Read-പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി; യുവതി റിമാന്‍ഡില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചെങ്കിലും രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാല്‍ യുവതിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് 68കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്‌ളോഗര്‍ ദമ്പതിമാർ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories