TRENDING:

Murder | പ്രണയം നിരസിച്ചു; നഴ്‌സിനെ ഐസിയുവില്‍ വെടിവെച്ചു കൊന്നു; വാര്‍ഡ് ബോയ് പിടിയില്‍

Last Updated:

നാല് കുട്ടികളുടെ പിതവായ പ്രതി നഴ്‌സിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപ്പാല്‍: പ്രണയം(Love) നിരസിച്ചതിന്റെ പേരില്‍ നഴ്‌സിനെ വെടിവെച്ചു കൊലപ്പെടുത്തി(shot Dead) വാര്‍ഡ് ബോയ്. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ വച്ചാണ് 26 കാരിയായ നഴ്‌സിനെ അതേ ആശുപത്രിയിലെ ജീവനക്കാരന്‍ വെടിവച്ചു കൊന്നത്(Murder).
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സംഭവത്തില്‍ റിതേഷ് ശാക്യ എന്നയാള്‍ പൊലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഐസിയുവില്‍ വച്ചാണ് നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് റിതേഷ് ശാക്യ 26കാരിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. നാല് കുട്ടികളുടെ പിതവായ പ്രതി നഴ്‌സിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച നഴ്‌സ് ഇയാളുടെ പ്രണയം നിരസിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് നരന്തരം റിതേഷ് ശല്യം ചെയ്തിരുന്നതായി യുതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Also Read-POCSO| മോഡലുകളുടെ അപകടമരണ കേസിലെ പ്രതികൾക്കെതിരെ പോക്‌സോ കേസ്; അമ്മയേയും മകളെയും ലൈംഗികമായി ഉപദ്രവിച്ചു

advertisement

Inter-caste marriage| ഇതര ജാതിയിൽ നിന്ന് വിവാഹം; ദമ്പതികളെ ഗ്രാമത്തിൽ നിന്ന് പുറത്താക്കി; തിരിച്ചു വരണമെങ്കിൽ 2 ലക്ഷം രൂപ നൽകണമെന്ന് ആവശ്യം

ഇതര ജാതിയിൽ നിന്ന് വിവാഹം കഴിച്ചതിന്റെ പേരിൽ ദമ്പതികൾ ഗ്രാമത്തിൽ വിലക്ക്. മധ്യപ്രദേശിലെ ദമോ ജില്ലയിലുള്ള പൗഡി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ മുതിർന്നവർ തങ്ങൾക്ക് പ്രവേശനം നിഷേധിച്ചുവെന്നാണ് ദമ്പതികളുടെ പരാതി.

മാത്രമല്ല, തിരിച്ച് ഗ്രാമത്തിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും ഇവർ പറയുന്നു. രാജേഷ് പ്രജാപതി, ജ്യോതി ഉതയ എന്നിവരാണ് ആറ് വർഷം മുമ്പ് വിവാഹിതരായത്. ഇതര ജാതിയിൽ പെട്ടവരായതിനാൽ ഇരുവരേയും കുടുംബത്തേയും ഗ്രാമ പഞ്ചായത്ത് ഊര് വിലക്കുകയായിരുന്നു.

advertisement

ഒബിസി വിഭാഗത്തിൽ പെട്ടയാളാണ് രാജേഷ്. ഗ്രാമത്തിലെ മുതിർന്നവരുടെ എതിർപ്പ് അവഗണിച്ചാണ് രാജേഷ് ജ്യോതിയെ വിവാഹം ചെയ്തത്. പിന്നോക്ക ജാതിയിൽ പെട്ട യുവതിയാണ് ജ്യോതി. ഇതാണ് ഗ്രാമമുഖ്യരെ ചൊടിപ്പിച്ചത്.

ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഒരു മകൻ ഉണ്ട്. തങ്ങളുടെ മകനെ ഗ്രാമത്തിലെ മറ്റ് കുട്ടികളുമായി കളിക്കാൻ പോലും അനുവദിക്കില്ലെന്ന് പൊലീസിൽ നൽകിയ പരാതിയിൽ രാജേഷും ജ്യോതിയും പറയുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇരുവരും ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. ഗ്രാമത്തിൽ തിരിച്ചു പ്രവേശിപ്പിക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

advertisement

Also Read-Murder | തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്ന സംഭവം; തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ

ആറ് വർഷമായി വിലക്ക് നേരിടുകയാണ്. തങ്ങളുടെ ഉറ്റവർക്കൊപ്പം തുടർന്ന് ജീവിക്കാനായി ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ച് അച്ഛൻ 'പ്രായശ്ചിത്തം' നൽകാൻ തയ്യാറായി. മാത്രമല്ല, ഗ്രാമവാസികൾക്ക് വിരുന്ന് നൽകാനും സമ്മതിച്ചു. ഇതിനുള്ള പണം തികയാത്തതിനാൽ ലോൺ എടുക്കേണ്ടി വന്നു. എന്നാൽ, ഗ്രാമ മുഖ്യമന്മാർ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടും ചിലർ പ്രശ്നങ്ങളുണ്ടാക്കി. അച്ഛന്റെ പ്രയാശ്ചിത്തം മതിയാകില്ലെന്നും രണ്ട് ലക്ഷം രൂപ കൂടി നൽകണമെന്നുമായിരുന്നു ആവശ്യമെന്ന് രാജേഷിന്റെ പരാതിയിൽ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ദമോ ഡിഎസ്പി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | പ്രണയം നിരസിച്ചു; നഴ്‌സിനെ ഐസിയുവില്‍ വെടിവെച്ചു കൊന്നു; വാര്‍ഡ് ബോയ് പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories