TRENDING:

വയനാട് ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Last Updated:

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണകാരണം ഇൻസ്റ്റാഗ്രാം ചാറ്റിങാണെന്ന് കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്: സ്കൂൾ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.  ആലപ്പുഴ കളിച്ചുകുളങ്ങര സ്വദേശി ആദ്യത്യനെയാണ് നൂൽപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപതാം തീയതിയാണ് ചീരാൻ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.  ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യയെ തുടർന്ന് സ്കൂളിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു.
advertisement

Also read-സഹപാഠിയ്ക്ക് മൂത്രം കലര്‍ത്തിയ ജ്യൂസ് നല്‍കിയ നിയമവിദ്യാര്‍ത്ഥികൾക്ക് സസ്‌പെന്‍ഷൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വാർഷികാഘോഷവുമായി ബന്ധപ്പെട്ട പിരിവിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണകാരണം ഇൻസ്റ്റാഗ്രാം ചാറ്റിങാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ആലപ്പുഴ കളിച്ചുകുളങ്ങര സ്വദേശിയായ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ആദിത്യനെ എറണാകുളത്തെ ജോലി സ്ഥലത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വയനാട് ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories