സഹപാഠിയ്ക്ക് മൂത്രം കലര്‍ത്തിയ ജ്യൂസ് നല്‍കിയ നിയമവിദ്യാര്‍ത്ഥികൾക്ക് സസ്‌പെന്‍ഷൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
'ക്ലാസ്സിലെ മറ്റ് കുട്ടികള്‍ ഇതേച്ചൊല്ലി തന്നെ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ് ജ്യൂസില്‍ മൂത്രം കലര്‍ത്തിയിരുന്നുവെന്ന വിവരം താനറിഞ്ഞത്'
സഹപാഠിയ്ക്ക് മൂത്രം കലര്‍ത്തിയ ജ്യൂസ് നല്‍കിയ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് നാഷണ്‍ ലോ യൂണിവേഴ്‌സിറ്റിയിലെ രണ്ട് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് മൂത്രം കലര്‍ത്തിയ ജ്യൂസ് ഇരുവരും ചേര്‍ന്ന് തനിക്ക് കുടിക്കാന്‍ നല്‍കിയെന്ന് പരാതിക്കാരനായ വിദ്യാര്‍ത്ഥി പറഞ്ഞു.
അടുത്ത ദിവസമാണ് ജ്യൂസില്‍ മൂത്രം കലര്‍ത്തിയിരുന്നുവെന്ന വിവരം താനറിഞ്ഞതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ക്ലാസ്സിലെ മറ്റ് കുട്ടികള്‍ ഇതേച്ചൊല്ലി തന്നെ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ് ജ്യൂസില്‍ മൂത്രം കലര്‍ത്തിയിരുന്നുവെന്ന വിവരം താനറിഞ്ഞതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ വി നാഗരാജിന് പരാതി നല്‍കിയതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥിയുടെ പരാതിയെത്തുടര്‍ന്ന് സര്‍വകലാശാല മൂന്നംഗ കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ജനുവരി 18ന് ഈ കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസിലുള്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇവരെ പത്താം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും സര്‍വകലാശാല അറിയിച്ചു.
advertisement
കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാംജി നഗര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. '' വിഷയത്തില്‍ രണ്ട് പ്രമേയങ്ങളാണ് ഇതിനോടകം പാസാക്കിയത്. ഇതുപ്രകാരം ജനുവരി 18ന് ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കി. കൂടാതെ 2025 ജനുവരി വരെ ഈ രണ്ട് വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തു. ജനുവരി 30ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരും. വിഷയത്തില്‍ അന്തിമ തീരുമാനം അപ്പോള്‍ എടുക്കും,'' എന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
Location :
Tamil Nadu
First Published :
January 26, 2024 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹപാഠിയ്ക്ക് മൂത്രം കലര്‍ത്തിയ ജ്യൂസ് നല്‍കിയ നിയമവിദ്യാര്‍ത്ഥികൾക്ക് സസ്‌പെന്‍ഷൻ