ചൊവ്വാഴ്ച രാത്രിയിലാണ് വിവാഹസൽക്കാരം നടന്നത്. മദ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അയൽവാസികളായ യുവാക്കളാണ് പ്രശ്നമുണ്ടാക്കിയത്. എന്നാൽ മദ്യം നൽകാൻ കഴിയില്ലെന്ന് വരനായ മഹേഷ് ജടവ് തീർത്തും പറഞ്ഞതോടെ സംഘർഷം ഉടലെടുത്തു. മദ്യം വാങ്ങാൻ പണം നൽകണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം.
പണം നൽകാൻ കുടുംബം നിരസിച്ചതോടെ പ്രതികൾ വരനെയും മറ്റ് കുടുംബാംഗങ്ങളെയും മർദ്ദിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങൾക്ക് മർദ്ദനമേറ്റത്. വധുവിനെയും പ്രതികൾ ആക്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ആക്രമണത്തിനിടെ വീട്ടുപകരണങ്ങളും പണവും മോഷ്ടിച്ചതായും ആരോപണമുണ്ട്.
advertisement
ആക്രമണം തടയാൻ വിവാഹത്തിൽ പങ്കെടുത്ത മറ്റ് അതിഥികളും ഇടപെട്ടതോടെ രണ്ട് സംഘങ്ങളായി ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധുവും വരനും ഉൾപ്പെടെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
