കാണാതായത് കോഴിക്കോട് പ്രാക്ടീസ് ചെയ്യുന്നതിനിടെ
കോഴിക്കോട് തിരുവണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഡോ. ഇജാസിനെയും സഹോദരനെയും അവരുടെ ഭാര്യമാർക്കൊപ്പം കാണാതായയത്. മതപഠനത്തിനെന്നു പറഞ്ഞാണ് ഇവിടെ നിന്നും ഇയാൾ അവധിയെടുത്തു പോയത്. പിന്നീട് കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
എം.ബി.ബി.എസ് പഠനം ചൈനയിൽ
2014 ആഗസ്റ്റിൽ അക്യൂറ ക്ലിനിക്ക് എന്ന ആശുപത്രി തുടങ്ങിയത് മുതൽ ഇജാസ് അവിടെ ഡോക്ടറായിരുന്നു. ചൈനയിൽ നിന്നുള്ള എംബിബിഎസ് സർട്ടിഫിക്കറ്റാണ് കൈവശമുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ അന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ആശുപത്രിയുടെ മുകളിൽ നിലയിലായിരുന്നു താമസം. നാല് മാസത്തോളം ഭാര്യ റഫീലയും കുഞ്ഞും ഒപ്പമുണ്ടായിരുന്നു.
advertisement
ഐ.എസിൽ ചേർന്നത് 21 മലയാളികൾക്കൊപ്പം
2016-ൽ റഷീദ് മംഗലശേരിയുടെ നേതൃത്വത്തിലാണ് കാസർകോട് പടന്നയിലെ ഇജാസ് ഉൾപ്പെടെ 21 പേർ അപ്രത്യക്ഷനായത്. പിന്നീട് രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിൽ നിന്നും ഇജാസ് ഉൾപ്പെടെ 16 പേർ ഐ.എസ്. ക്യാമ്പിൽ എത്തിയെന്ന് അന്വേഷണ ഏജൻസികൾ ആദ്യം കണ്ടെത്തിയിരുന്നു. ഇതിൽ കാസര്‍കോട് ജില്ലയിലെ 12 പേരും പാലക്കാട് ജില്ലയിലെ നാലുപേരുമടങ്ങിയ സംഘമാണ് രാജ്യം വിട്ടതെന്ന വിവരമാണ് അന്ന് ലഭിച്ചത്. ഇവരില്‍ ഇജാസ് ഉൾപ്പെടെ അഞ്ചുപേര്‍ കുടുംബസമേതമാണ് ഐ.എസിൽ ചേർന്നത്. ഇതിനു പിന്നാലെയാണ് ഈ സംഘത്തിൽ 21 പേർ ഉണ്ടായിരുന്നെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയത്. RC-02/2016/NIA/KOC എന്ന നമ്പരിലാണ് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
നിമിഷ ഫാത്തിയുമായി ബന്ധമെന്ത്?
ഐ.എസിൽ ചേർന്ന തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ സഹപഠിയായിരുന്നു ഇജാസിന്റെ ഭാര്യ റഫീല. നിമിഷ ഉൾപ്പെടെ ഐ.എസിൽ ചേർന്ന അഞ്ച് പേർ മതം മാറിയവരാണ്. പാലക്കാട് യാക്കര സ്വദേശിയായ ബെക്‌സണ്‍ എന്ന ഈസയുടെ ഭാര്യയാണ് നിമിഷ ഫാത്തിമ. ബെക്സണിന്റെ സഹോദരൻ ബെസ്റ്റിന്‍ എന്ന യഹിയ, ഭാര്യ മെറിന്‍ മറിയം എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ അഫ്ഗാനിലെ ഐസിസ് ക്യാമ്പില്‍ വച്ച് നിമിഷ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചിരുന്നു.
സംഘത്തിൽ ഇജാസിന്റെ അനുജനും ഭാര്യയും
പടന്നയിലെ ഡോ. ഇജാസ്, ഭാര്യ റഫീല, ഇജാസിന്റെ കുഞ്ഞ്, ഇജാസിന്റെ അനുജന്‍ എന്‍ജിനീയറിങ് ബിരുദധാരി ഷിയാസ്, ഷിയാസിന്റെ ഭാര്യ അജ്മല, തൃക്കരിപ്പൂരിലെ അബ്ദുള്‍റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, രണ്ടുവയസ്സുള്ള കുട്ടി, ഹഫീസുദ്ദീന്‍, മര്‍വാന്‍ ഇസ്മയില്‍, അഷ്ഫാഖ് മജീദ്, ഫിറോസ്, പാലക്കാട് സ്വദേശി ബെസ്റ്റിന്‍ എന്ന യഹിയ, ഭാര്യ മെറിന്‍ മറിയം, ബെസ്റ്റിന്റെ സഹോദരന്‍ ബെക്‌സണ്‍ എന്ന ഈസ, ഭാര്യ നിമിഷ എന്ന ഫാത്തിമ തുടങ്ങിയവരെയാണ് 2016-ൽ കാണാതായത്.
ഡോ. ഇജാസ്, സഹോദരന്‍ ഷിഹാസ്, അബ്ദുള്‍റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന് അന്ന് വിവരം കിട്ടിയിരുന്നു.
