രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി
- Published by:Asha Sulfiker
- news18-malayalam
Last Updated:
രാമക്ഷേത്ര നിര്‍മാണം സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നത് അപകടകരമാണ്
കോഴിക്കോട്: കോടതി വിധിയുടെ മറവില്‍ രാമക്ഷേത്ര നിര്‍മാണത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം മറ്റു സംഘ്പരിവാര്‍ നേതാക്കളും രാമക്ഷേത്ര നിര്‍മാണ അജണ്ട ഏറ്റെടുക്കുകയും രാജ്യം നേരിടുന്ന അനേകം പ്രശ്‌നങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവാത്തതാണ്.
TRENDING:കോലഞ്ചേരിയിൽ 75കാരിക്ക് ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു[NEWS]ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ[NEWS]Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം[PHOTOS]
ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി കണ്ടെത്തിയ തെളിവുകളെയും ചരിത്ര വസ്തുതകളെയും റദ്ദ് ചെയ്യുന്ന സ്വഭാവത്തിലുള്ള കോടതി വിധി വന്നിട്ടുപോലും അത് മാനിക്കുന്നൂവെന്ന് മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രസ്താവിച്ചതാണ്. എന്നാല്‍, രാമക്ഷേത്ര നിര്‍മാണം സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നത് അപകടകരമാണ്.ഇതില്‍ പ്രതിഷേധിച്ച് മുഴുവന്‍ ജനാധിപത്യവാദികളും ആഗസ്റ്റ് അഞ്ച് ദു:ഖദിനമായി ആചരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2020 1:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി