TRENDING:

കാമുകനുമൊത്ത് വിഷം കൊടുത്തുകൊന്ന ഭർത്താവിൻ്റെ മൃതദേഹത്തിനരികിലിരുന്ന് ഭാര്യ നേരം വെളുക്കും വരെ പോൺ വീഡിയോ കണ്ടു

Last Updated:

ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ഭാര്യ അയൽക്കാരോട് പറഞ്ഞത്

advertisement
കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി നേരം വെളുക്കുംവരെ മൃതദേഹത്തിനടുത്തിരുന്ന് പോൺ വീഡിയോ കണ്ടു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ചിലുവുരു ഗ്രാമത്തിലാണ് സംഭവം. ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിനെയാണ് ഭാര്യ ലക്ഷ്മി മാധുരി ആസൂത്രിതമായി കൊലപ്പെടുത്തിയത്.
ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിനെയാണ് ഭാര്യ ലക്ഷ്മി മാധുരി ആസൂത്രിതമായി കൊലപ്പെടുത്തിയത്
ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിനെയാണ് ഭാര്യ ലക്ഷ്മി മാധുരി ആസൂത്രിതമായി കൊലപ്പെടുത്തിയത്
advertisement

സംഭവദിവസം രാത്രി ലക്ഷ്മി ഭർത്താവിന് ബിരിയാണിയിൽ മയക്കുമരുന്ന് കലർത്തി നൽകി.ഭർത്താവ് ബോധരഹിതനായതോടെ രാത്രി 11.30-ഓടെ ഭാര്യ കാമുകനായ ഗോപിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് നാഗരാജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗോപി നാഗരാജുവിന്റെ നെഞ്ചിൽ ഇരിക്കുകയും ലക്ഷ്മി തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഗോപി അവിടെനിന്നും പോയെങ്കിലും ലക്ഷ്മി മൃതദേഹത്തിനൊപ്പം രാത്രി മുഴുവൻ വീട്ടിൽ തന്നെ തുടർന്നു. ഈ സമയത്താണ് അവർ ഭർത്താവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് പോൺ വീഡിയോകൾ കണ്ടതെന്ന് പോലീസ് പറയുന്നു. പുലർച്ചെ നാല് മണിയോടെ നാഗരാജു ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് മാധുരി അയൽക്കാരോട് പറഞ്ഞത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാര്യയുടെ വിശദീകരണത്തിൽ സംശയം തോന്നിയ അയൽക്കാരും സുഹൃത്തുക്കളും പോലീസിനെ വിവരമറിയിച്ചു. ദമ്പതികൾ തമ്മിലുള്ള നിരന്തരമായ കലഹത്തെക്കുറിച്ചും ലക്ഷ്മിയുടെ വഴിവിട്ട ബന്ധവും അയൽക്കാർക്ക് അറിയാമായിരുന്നു.  നാഗരാജുവിന്റെ ചെവിക്കടുത്തുള്ള രക്തക്കറയും ശരീരത്തിലെ മുറിവുകളും കണ്ട സുഹൃത്തുക്കൾ ഉടൻ തന്നെ ബന്ധുക്കളെയും പോലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിയതാണ് മരണകാരണമെന്നും നെഞ്ചിലെ എല്ലുകൾക്ക് ഒടിവുണ്ടെന്നും കണ്ടെത്തി.  പോലീസ് ചോദ്യം ചെയ്യലിൽ ലക്ഷ്മി കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന് ശേഷം രാത്രി മുഴുവൻ പോൺ വീഡിയോകൾ കണ്ടുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകനുമൊത്ത് വിഷം കൊടുത്തുകൊന്ന ഭർത്താവിൻ്റെ മൃതദേഹത്തിനരികിലിരുന്ന് ഭാര്യ നേരം വെളുക്കും വരെ പോൺ വീഡിയോ കണ്ടു
Open in App
Home
Video
Impact Shorts
Web Stories