യുവതിയുടെ ആറ് വയസ്സുള്ള മകൾ സംഭവങ്ങൾക്ക് ദൃക്സാക്ഷിയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ കുട്ടിയാണ് സംഭവങ്ങൾ വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ റയീസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. റയീസിന്റെ ഭാര്യ ഷാഹിദ ഷെയ്ഖ് ആണ് അറസ്റ്റിലായത്.
2012 ലാണ് റയീസും ഷാഹിദയും വിവാഹിതരാകുന്നത്. മുംബൈയിൽ ജോലി അന്വേഷിച്ച് എത്തിയതായിരുന്നു ഇരുവരും. ആറ് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനും ഇവർക്കുണ്ട്.
കൊലപാതകത്തിൽ ഷഹീദയേയും കാമുകൻ അനികേത് എന്ന അമിത് മിശ്രയേയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷഹീദ താമസിച്ച വീടിന്റെ അടുക്കളയിൽ നിന്ന് 11 ദിവസം പഴക്കമുള്ള റയീസിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തിരുന്നു.
advertisement
അടുക്കളയിൽ മൂന്നടി താഴ്ച്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പന്ത്രണ്ട് മണിക്കൂറോളം കുഴിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
You may also like:സാലഡ് വിളമ്പാൻ വൈകി; ദേഷ്യത്തിൽ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ്
മെയ് 25ന് ദാഹിസാർ പൊലീസ് സ്റ്റേഷനിൽ എത്തി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. മെയ് 21 ന് വീട്ടിൽ നിന്ന് പോയ ഭർത്താവ് തിരിച്ചു വന്നില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം അദ്ദേഹത്തെ ഫോണിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഷഹീദയുടെ പരാതിയിൽ പൊലീസ് അന്വേഷണവും ആരംഭിച്ചു. ഇതിനിടയിൽ മെയ് 25 ന് മുംബൈയിൽ എത്തിയ റയീസിന്റെ സഹോദരൻ അനീസിന് തോന്നിയ സംശയങ്ങളാണ് കൊലപാതകമെന്ന സംശയത്തിലേക്ക് നീങ്ങാൻ കാരണം.
You may also like:വിവാഹേതര ബന്ധം, ഗാർഹിക പീഡനം; സീരിയൽ താരത്തിനെതിരെ ഭാര്യയുടെ പരാതി
ഷഹീദ പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറയുന്നുവെന്നും അവർ എന്തൊക്കെയോ മറക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു അനീസ് പൊലീസിനെ അറിയിച്ചത്.
ജൂൺ 1 ന് അന്വേഷണത്തിന്റെ ഭാഗമായി റയീസിന്റെ വീട്ടിലെത്തിയ പൊലീസ് അടുക്കളയിലെ ടൈലുകൾ പൊട്ടിക്കിടക്കുന്നതും നിരവധി ടൈലുകൾ കാണാത്തതും സംശയത്തിന് ഇടയാക്കി. തുടർന്ന് ഷഹീദയെ ചോദ്യം ചെയ്തതോടെയാണ് കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കുഴിച്ചു മൂടിയ കാര്യം ഷഹീദ സമ്മതിക്കുന്നത്.
ആറ് വയസ്സുള്ള മകളും പൊലീസിനോട് ഇതേ സംഭവങ്ങൾ തന്നെ ആവർത്തിച്ചു. താൻ നേരിട്ട് കണ്ടതാണെന്നും കുട്ടി പറഞ്ഞു. വിവരം പുറത്തു പറഞ്ഞാൽ തന്നേയും ഇതുപോലെ കൊന്ന് കുഴിച്ചു മൂടുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതായും മകൾ പൊലീസിനോട് പറഞ്ഞു.
അയൽവാസിയായ അമിസ് മിശ്രയുമായി ഉണ്ടായിരുന്ന ബന്ധം റയീസ് അറിഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഷഹീദ പൊലീസിനോട് പറഞ്ഞത്. അമിതുമായുള്ള ബന്ധം അവസാനിപ്പിക്കാൻ റയീസ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ ഷഹീദ കാമുകനൊപ്പം ചേർന്ന് തീരുമാനിച്ചു.
മെയ് 22 ന് അമിത് ആറ് വയസ്സുള്ള റയീസിന്റെ മകളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ തലയ്ക്കടിച്ചു കൊന്നു. ശേഷം മൃതദേഹം മൂന്ന് കഷ്ണമാക്കി മുറിച്ച് കുളിമുറിയിൽ സൂക്ഷിച്ചു. ഇതിന് ശേഷമാണ് അടുക്കളയിൽ കുഴിച്ചിട്ടത്.
