Also Read-മഫ്തിയിലെത്തിയപ്പോൾ തടഞ്ഞതിന് പൊലീസുകാരിക്ക് സസ്പെൻഷൻ: കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ ആരാണ്?
തൊഴിലാളികളായ ദമ്പതികൾ രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച യുവതിയുടെ ആദ്യവിവാഹത്തിലുള്ള ഏഴ് വയസുള്ള മകൾക്കൊപ്പമായിരുന്നു ഇവർ ലോക്കൽ ട്രെയിനിൽ കയറിയത്. വാതിലിന് സമീപം നിന്നായിരുന്നു യാത്ര. ഇതിനിടെ താഴേക്ക് വീഴാന്‍ പോയ യുവതിയെ ഭർത്താവ് താങ്ങിപ്പിടിച്ചെങ്കിലും പതിയെ പിടിവിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് യുവതി ട്രാക്കിലേക്ക് വീണു.
advertisement
Also Read-സൗജന്യ 'ഇന്നർവെയർ'സ്കീം; സ്ത്രീകളെ ഉള്‍പ്പെടെ തട്ടിപ്പിനിരയാക്കിയ യുവാവ് അറസ്റ്റിൽ
വാതിലിൽ നടന്ന കാര്യങ്ങൾ മുഴുവൻ ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരി ട്രെയിൻഅടുത്ത സ്റ്റേഷനിലെത്തിയപ്പോൾ സംഭവത്തെക്കുറിച്ച് റെയില്‍വെ പൊലീസിനെ വിവരം അറിയിച്ചു. ഇതനുസരിച്ച് സ്റ്റേഷനിൽ വച്ചു തന്നെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് അയാളെയും കൂട്ടി തന്നെ സംഭവം നടന്ന സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
പിന്നാലെയാണ് ഭർത്താവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവം നടന്ന സമയത്ത് ഇയാൾ ഏതെങ്കിലും ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. യുവതിയുടെ ഏഴുവയസുകാരിയായ മകളെ ബന്ധുക്കൾക്ക് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി.