TRENDING:

25 വർഷത്തിനു ശേഷം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു പോയ യുവതി പഴയ കാമുകനൊപ്പം നാടുവിട്ടെന്ന് പോലിസ് കേസ്

Last Updated:

പൂർവ വിദ്യാർഥി സംഗമത്തിൽവെച്ച് വീട്ടമ്മ മുന്‍സഹപാഠിയുമായി വീണ്ടും അടുപ്പത്തിലാവുകയും ഇരുവരും നാടുവിടുകയുമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: 25 വർഷത്തിന് ശേഷം സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനെത്തിയ യുവതി പഴയ കാമുകനോടൊപ്പം നാടുവിട്ടതായി പൊലീസ് കേസ്. കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. 41 കാരിയായ വീട്ടമ്മയാണ് സ്കൂളിലെ കാമുകനൊപ്പം നാടുവിട്ടതെന്ന് പരാതിയിൽ പറയുന്നു.
advertisement

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളിൽ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തിയത്. ഇതില്‍ പങ്കെടുക്കാനെത്തിയ വീട്ടമ്മ തന്റെ പഴയ കാമുകനെ കണ്ടുമുട്ടി. വീട്ടമ്മ മുന്‍സഹപാഠിയുമായി വീണ്ടും അടുപ്പത്തിലാവുകയും ഇരുവരും നാടുവിടുകയുമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

പട്ടുവം സ്വദേശിനിയാണ് മുന്‍സഹപാഠിക്കൊപ്പം നാടുവിട്ടത്. പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനായി പോയ ഭാര്യയെ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭര്‍ത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പട്ടുവത്ത് തന്നെയുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത യുവാവിനെയും കാണാനില്ലെന്ന് മനസിലാക്കിയത്.

advertisement

Also See- 35 വർഷത്തിനുശേഷം പത്താംക്ലാസുകാർ ഒത്തുകൂടി; പിന്നാലെ 50കാരി കാമുകനൊപ്പം നാടുവിട്ടു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇരുവരും മലപ്പുറത്തുള്ളതായി അറിയാൻ കഴിഞ്ഞതായാണ് വിവരം. ഇവരെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
25 വർഷത്തിനു ശേഷം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു പോയ യുവതി പഴയ കാമുകനൊപ്പം നാടുവിട്ടെന്ന് പോലിസ് കേസ്
Open in App
Home
Video
Impact Shorts
Web Stories