TRENDING:

എറണാകുളത്ത് ഹോട്ടൽ ഉടമയായ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ചിരുന്നയാൾക്ക് വാഹനാപകടത്തിൽ പരിക്ക്

Last Updated:

കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരുകയായിരുന്നു ഇരുവരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പെരുമ്പാവൂർ: കീഴില്ലം ഷാപ്പുപടിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന കോതമംഗലം രാമല്ലൂർ സ്വദേശി ലൈജു (47) വിനെ പെരുമ്പാവൂർ പട്ടാലിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരുകയായിരുന്നു ഇരുവരും.
News18
News18
advertisement

ഞായറാഴ്ച രാവിലെ 11:30-ഓടെയാണ് സംഭവം. ഹോട്ടൽ ജോലിക്കിടെ ഇരുവരും ഹോട്ടലിന് പിന്നിലെ താമസസ്ഥലത്തേക്ക് പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ഏഴ് വയസ്സുകാരനായ മകൻ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ജിബിമോൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരും ജീവനക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയ പാടുകളും തലയിലും കൈയിലും പരിക്കേറ്റ അടയാളങ്ങളുമുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ ബൈക്കുമായി പുറത്തേക്ക് പോയ ലൈജുവിന് ഉച്ചയോടെ എ.എം. റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇത് ആത്മഹത്യാശ്രമമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ വിവാഹബന്ധം വേർപ്പെടുത്തിയ ജിബിയും ലൈജുവും കഴിഞ്ഞ 10 വർഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകാൻ വീഴ്ച വരുത്തിയതിന് ലൈജു മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ലൈജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
എറണാകുളത്ത് ഹോട്ടൽ ഉടമയായ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ചിരുന്നയാൾക്ക് വാഹനാപകടത്തിൽ പരിക്ക്
Open in App
Home
Video
Impact Shorts
Web Stories