ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഈ യുവതി മാത്രമായിരുന്നു അവരുടെ വീട്ടിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്താണ് കൂട്ടബലാത്സംഗം നടന്നത്. തുടർന്നു നടന്ന വൈദ്യപരിശോധനകളിൽ ആണ് ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, തനിക്ക് യാതൊരു പരിചയവുമില്ലാത്ത രണ്ടു മൂന്നു യുവാക്കളെ എന്തിനാണ് ഈ യുവതി ഫ്ലാറ്റിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ, ഫ്ലാറ്റിലേക്ക് എത്തിയവരെ യുവതിക്ക് അറിയാമോ ഇല്ലയോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വീട്ടിൽ ഉണ്ടായിരുന്നു 15 ലക്ഷം രൂപയും ഈ അക്രമിസംഘം മോഷ്ടിച്ചു.
advertisement
സംഭവവുമായി ബന്ധപ്പെട്ട് ഗാർഡൻ റീച്ച് പൊലീസ് സ്റ്റേഷനിൽ യുവതി ബുധനാഴ്ച പരാതി രജിസ്റ്റർ ചെയ്തു. കൊൽക്കത്ത പൊലീസിലെ ഡിറ്റക്ടീവ് ഡിപ്പാർട്മെന്റ് അന്വേഷണം ആരംഭിച്ചു. അതേസമയം, കൂട്ട ബലാത്സംഗം ചെയ്യുന്നതിന് മുമ്പായി യുവതിയെ കെട്ടിയിട്ടെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. തങ്ങളുടെ
ഫോറൻസിക് സംഘം ഫ്ലാറ്റിലെ സാംപിളുകൾ പരിശോധിച്ചെന്നും മേഖലയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് ഓഫീസർ വ്യക്തമാക്കി.
'ദൃശ്യം' മോഡൽ ഡൽഹിയിലും; പദ്ധതി തയ്യാറാക്കുന്നതിന് മുമ്പ് സിനിമ കണ്ടു; പക്ഷേ, ഒടുവിൽ എല്ലാം പാളി
ന്യൂഡൽഹി: ദൃശ്യം സിനിമ പുറത്തിറങ്ങിയതിന് ശേഷം അതിന് സമാനമായ രീതിയിൽ പല കുറ്റങ്ങളും നടന്നിരുന്നു. എന്നാൽ, ഇപ്പോൾ ഡൽഹിയിൽ നടന്ന ഒരു സംഭവത്തിൽ അയൽക്കാരെ പ്രതിയാക്കാൻ വേണ്ടി ഒരാൾ സ്വയം വെടി വെച്ചു. എന്നാൽ, ഭാഗ്യം കൊണ്ട് ഇയാൾക്ക് ജീവൻ നഷ്ടമായില്ല മാത്രമല്ല ഗൂഡാലോചന പുറത്താകുകയും ചെയ്തു.
ഉത്തര ഡൽഹിയിലെ മജ്നു കാ തില്ല നിവാസിയായ അമർ പാൽ ആണ് സംഭവത്തിലെ പ്രധാന പ്രതിയും ഗൂഡാലോചനക്കാരനും. അറുപതു ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ച ഇയാൾ ഈ വർഷം മെയ് 29നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തന്റെ അയൽക്കാരനായ ഒംബിറിന്റെ അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിൽ ആയത്. 2019ലാണ് സുഹൃത്തുക്കളുമായി ചേർന്ന് അമർ പാൽ കൊലപാതകം നടത്തിയത്. 2019 മുതൽ അമർ പാലും സുഹൃത്തുക്കളും ജയിലിൽ തടവുശിക്ഷ അനുഭവിച്ചു വരികയാണ്.
എന്നാൽ, മെയ് 29ന് ജാമ്യം ലഭിച്ചതിനു ശേഷം കൊലപാതകക്കേസിൽ തനിക്കെതിരെ സാക്ഷികളായ ഒംബിറിന്റെ കുടുംബത്തെ സമ്മർദ്ദത്തിലാക്കാൻ അമർ പാൽ ആരംഭിച്ചു. എന്നാൽ, ഇതിൽ പരാജയപ്പെട്ട അമർ പാൽ സഹോദരൻ ഗുഡ്ഡു, ബന്ധുവായ അനിൽ എന്നിവരുമായി ചേർന്ന് ഒംബിറിന്റെ കുടുംബത്തിനെതിരെ ഗൂഡാലോചന ആരംഭിച്ചു. ഒംബിറും കുടുംബാംഗങ്ങളും തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു അത്.