'ദൃശ്യം' മോഡൽ ഡൽഹിയിലും; പദ്ധതി തയ്യാറാക്കുന്നതിന് മുമ്പ് സിനിമ കണ്ടു; പക്ഷേ, ഒടുവിൽ എല്ലാം പാളി
Last Updated:
ബന്ധുവായ അനിൽ, മനിഷ് എന്നിവരും ഗൂഡാലോചനയിൽ പങ്കാളികളായി. അനിൽ, അമർ പാലിനെ വെടി വെയ്ക്കണമെന്ന് ആയിരുന്നു തീരുമാനം. അതിനു ശേഷം ഒംബിറും കുടുംബവും തന്നെ ആക്രമിച്ചതായി ആരോപിക്കാനായിരുന്നു അമർ പാലിന്റെ ആലോചന.
ന്യൂഡൽഹി: ദൃശ്യം സിനിമ പുറത്തിറങ്ങിയതിന് ശേഷം അതിന് സമാനമായ രീതിയിൽ പല കുറ്റങ്ങളും നടന്നിരുന്നു. എന്നാൽ, ഇപ്പോൾ ഡൽഹിയിൽ നടന്ന ഒരു സംഭവത്തിൽ അയൽക്കാരെ പ്രതിയാക്കാൻ വേണ്ടി ഒരാൾ സ്വയം വെടി വെച്ചു. എന്നാൽ, ഭാഗ്യം കൊണ്ട് ഇയാൾക്ക് ജീവൻ നഷ്ടമായില്ല മാത്രമല്ല ഗൂഡാലോചന പുറത്താകുകയും ചെയ്തു.
ഉത്തര ഡൽഹിയിലെ മജ്നു കാ തില്ല നിവാസിയായ അമർ പാൽ ആണ് സംഭവത്തിലെ പ്രധാന പ്രതിയും ഗൂഡാലോചനക്കാരനും. അറുപതു ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ച ഇയാൾ ഈ വർഷം മെയ് 29നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തന്റെ അയൽക്കാരനായ ഒംബിറിന്റെ അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിൽ ആയത്. 2019ലാണ് സുഹൃത്തുക്കളുമായി ചേർന്ന് അമർ പാൽ കൊലപാതകം നടത്തിയത്. 2019 മുതൽ അമർ പാലും സുഹൃത്തുക്കളും ജയിലിൽ തടവുശിക്ഷ അനുഭവിച്ചു വരികയാണ്.
advertisement
എന്നാൽ, മെയ് 29ന് ജാമ്യം ലഭിച്ചതിനു ശേഷം കൊലപാതകക്കേസിൽ തനിക്കെതിരെ സാക്ഷികളായ ഒംബിറിന്റെ കുടുംബത്തെ സമ്മർദ്ദത്തിലാക്കാൻ അമർ പാൽ ആരംഭിച്ചു. എന്നാൽ, ഇതിൽ പരാജയപ്പെട്ട അമർ പാൽ സഹോദരൻ ഗുഡ്ഡു, ബന്ധുവായ അനിൽ എന്നിവരുമായി ചേർന്ന് ഒംബിറിന്റെ കുടുംബത്തിനെതിരെ ഗൂഡാലോചന ആരംഭിച്ചു. ഒംബിറും കുടുംബാംഗങ്ങളും തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു അത്.
advertisement
ഗൂഡാലോചനയ്ക്ക് മുന്നോടിയായി അമർ പാൽ സഹോദരനെയും ബന്ധുവിനെയും ദൃശ്യം സിനിമ കാണിച്ചു. തുടർന്ന്, തന്നെ ഒംബിർ ആക്രമിച്ചതിനും വെടിയുതിർത്തതിനും സാക്ഷികളെ തയ്യാറാക്കാൻ ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി അമർ പാൽ ഒംബിറിന്റെ കുടുംബത്തിൽ നിന്ന് തനിക്ക് ഭീഷണിയുള്ളതായി ആളുകളോട് പറഞ്ഞു നടന്നു. ഒംബിറിന്റെ കുടുംബം പ്രതികാരം വീട്ടുമെന്നും ഇത്തരമൊരു ഭീഷണി നിലനിൽക്കുന്നതായി ആളുകളെ വിശ്വസിപ്പിക്കുന്ന തരത്തിൽ അമർ പാൽ കാര്യങ്ങൾ നീക്കി. തുടർന്ന് അമർ പാൽ ഒരു പിസ്റ്റൾ സ്വന്തമാക്കി. വെടിവെപ്പ് ഭീകരമാകാതിരിക്കാൻ ചെറിയ പെല്ലെറ്റുകൾ ആണ് ഉപയോഗിച്ചത്.
advertisement
ബന്ധുവായ അനിൽ, മനിഷ് എന്നിവരും ഗൂഡാലോചനയിൽ പങ്കാളികളായി. അനിൽ, അമർ പാലിനെ വെടി വെയ്ക്കണമെന്ന് ആയിരുന്നു തീരുമാനം. അതിനു ശേഷം ഒംബിറും കുടുംബവും തന്നെ ആക്രമിച്ചതായി ആരോപിക്കാനായിരുന്നു അമർ പാലിന്റെ ആലോചന. തുടർന്ന്, ഉത്തര ഡൽഹിയിലെ ഖൈബർ പാസിൽ വെച്ച് പദ്ധതി നടപ്പാക്കാൻ ഗൂഡാലോചനക്കാർ തീരുമാനിച്ചു. അമർ പാൽ അവിടെ പോകുന്നത് പതിവായിരുന്നു. ജൂൺ 29ന് അമർ പാൽ സ്ഥലത്ത് എത്തുകയും ഒരു മണിക്കൂറിനു മേൽ സമയം അവിടെ ചെലവഴിക്കുകയും ചെയ്തു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് അവിടെയുള്ളവരെ ബോധിപ്പിക്കാൻ ആയിരുന്നു ഇത്. തുടർന്ന്, ഗുഡ്ഡുവിനെ വിളിച്ച അമർ പാൽ പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഗുഡ്ഡു, അനിൽ, മനിഷ് എന്നിവർ ഖൈബർ പാസിലെത്തി.
advertisement
തുടർന്ന്, നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് അനിൽ, അമർ പാലിനെ വെടി വെയ്ക്കുകയും ഗുഡ്ഡുവിനും മനിഷിനും ഒപ്പം രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ രീതിയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ അമർ പാൽ ഒംബിറും കുടുംബവുമാണ് തന്നെ ആക്രമിച്ചതിന് പിന്നിലെന്ന് വ്യക്തമാക്കി. കേസ് പരിഹരിക്കാൻ ഡി സി പി ആന്റോ അൽഫോൻസ് സിവിൽ ലൈൻസ് പൊലീസിന്റെ ഒരു പൊലീസ് സംഘത്തെ രൂപീകരിച്ചു. ജൂലൈ രണ്ടിന് അന്വേഷണത്തിന്റെ ഭാഗമായി എത്തിയ പൊലീസിനോട് ആക്രമണത്തിന് പിന്നിൽ ഒംബിർ ആണെന്ന് സംശയിക്കുന്നതായി അമർ പാലിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ, ഇതിൽ പൊലീസിന് ചില പൊരുത്തക്കേടുകൾ തോന്നി.
advertisement
ലഭിച്ച സൂചനയനുസരിച്ച് പൊലീസ് അനിലിനെ പിടികൂടി. ആദ്യഘട്ടത്തിൽ പൊലീസിനെ ഭീഷണിപ്പെടുത്താൻ ഇയാൾ ശ്രമിച്ചെങ്കിലും പിന്നീട് അമർ പാലിന്റെ ഗൂഡാലോചനയെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു. അമർ പാലിനെ വെടിവെച്ച പിസ്റ്റളും പൊലീസ് അനിലിന്റെ അടുത്ത് നിന്ന് കണ്ടെത്തി. അതേസമയം, അമർ പാൽ ഇപ്പോഴും ചികിത്സയിലാണ്. ഗുഡ്ഡുവിനും മനിഷിനുമായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Location :
First Published :
July 06, 2021 11:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ദൃശ്യം' മോഡൽ ഡൽഹിയിലും; പദ്ധതി തയ്യാറാക്കുന്നതിന് മുമ്പ് സിനിമ കണ്ടു; പക്ഷേ, ഒടുവിൽ എല്ലാം പാളി


