സംഭവത്തിൽ കനിമൊഴി(25) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വർഷം മുമ്പാണ് വിനോഭരാജൻ എന്നയാളുമായി കനിമൊഴിയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. കനിമൊഴി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പലപ്പോഴായി വിനോഭരാജന്റെ പിതാവ് മുരുഗേഷൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
ഭർതൃപിതാവിൽ നിന്നും നിരന്തരം ലൈംഗിക പീഡനം നേരിടേണ്ടി വന്നതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കനിമൊഴി പൊലീസിനോട് പറഞ്ഞത്. ഇക്കഴിഞ്ഞ ജുലൈ 31നാണ് കനിമൊഴി മുരുഗേഷന് വിഷം നൽകിയത്. മുരുഗേഷന്റെ ഭക്ഷണത്തിൽ എലിവിഷം കലർത്തുകയായിരുന്നു.
advertisement
ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ് വേദന അനുഭവപ്പെട്ട മുരുഗേഷനെ മകനും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഓഗസ്റ്റ് 1 ന് ആശുപത്രിയിൽ വെച്ചാണ് മുരുഗേഷൻ മരിക്കുന്നത്. മുരുഗേഷന്റെ മരണാനന്തര ചടങ്ങുകളിൽ കനിമൊഴിയും പങ്കെടുത്തിരുന്നു.
Also Read-കൊച്ചിയിലെ വൻ ലഹരി മരുന്നു വേട്ട; സംഘത്തിൽ കൂടുതൽ യുവതികൾ
മുരുഗേഷന്റെ മരണത്തിൽ വിനോഭരാജനോ ബന്ധുക്കൾക്കോ സംശയമുണ്ടായിരുന്നില്ല. എന്നാൽ, മുരുഗേഷന്റെ മരണത്തിന് പിന്നാലെ കനിമൊഴി കടുത്ത മാനസിക സംഘർഷത്തിലായി. കുറ്റബോധത്തെ തുടർന്ന് കനിമൊഴി വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുന്നിലെത്തി കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.
കനിമൊഴിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഹരികൃഷ്ണനാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് പൊലീസ് കനിമൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
മധ്യപ്രദേശിൽ നടന്ന മറ്റൊരു സംഭവത്തിൽ, ഭാര്യയേയും പിതാവിനേയും യുവാവ് കൊലപ്പെടുത്തിയിരുന്നു. ഒരു മാസം മുമ്പായിരുന്നു സംഭവം. അറുപത്തിയഞ്ചുകാരനായ പിതാവും തന്റെ ഭാര്യയുമായി മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു യുവാവ് ഇരുവരേയും കൊലപ്പെടുത്താൻ തീരുമാനിച്ചത്.
സന്തോഷ് ലോധി(35)യാണ് ഭാര്യയേയും പിതാവിനേയും കോടാലി കൊണ്ട് വെട്ടിക്കൊന്നത്.
പോലീസ് ഉദ്യോഗസ്ഥയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്തി
തമിഴ്‌നാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ബെല്‍റ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വിരുദനഗര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭര്‍ത്താവ് വിഘ്‌നേഷ്(35) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഭര്‍ത്താവ് വിഘ്‌നേഷിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഘ്‌നേഷ്. എട്ട് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്.
അടുത്തിടെ മധുരയിലേക്ക് താമസം മാറാന്‍ വിഘ്‌നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മദുരയിലാണ് പോകാന്‍ ഭാമുപ്രിയ തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ദമ്പതിമാര്‍ പലതവണ വഴക്കിടുകയും ചെയ്തിരുന്നു. വിരുദനഗറിലെ കുളരക്കരൈയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി താമസം മാറുന്നതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കിട്ടിരുന്നു. ഇതിനിടെയാണ് വിഘ്‌നേഷ് ഭാര്യയെ ബെല്‍റ്റ് കഴുത്തില്‍മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പോലീസ് പിടികൂടി.