കൊച്ചിയിലെ വൻ ലഹരി മരുന്നു വേട്ട; സംഘത്തിൽ കൂടുതൽ യുവതികൾ

Last Updated:

സംഘത്തിൽ കൂടുതൽ യുവതികൾ. പലരും നഗരത്തിലെ ഹോസ്റ്റലുകളിലും പേയിങ്ഗെസ്റ്റുകളിലും താമസം

മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങൾ
മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങൾ
കൊച്ചി:  ലഹരി മരുന്ന് സംഘത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. എക്സൈസിന് ലഭിച്ച വിവരമനുസരിച്ച്, കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ നിരവധി യുവതികളും ഭാഗമാണ്. ഇവരിൽ പലരും ലഹരിമരുന്നിന് അടിമകളാണ്.
ഹോസ്റ്റലുകളിലും പേയിംഗ്‌ ഗസ്റ്റുകളുമായാണ് പലരും നഗരത്തിൽ തങ്ങുന്നത്. ലഹരിമരുന്ന് കടത്തുമ്പോൾ പെൺകുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തുന്നത് കുടുംബമെന്ന തോന്നൽ ഉണ്ടാക്കി അന്വേഷണസംഘത്തെ കബളിപ്പിക്കാനാണ്. പലയിടത്തും ഈ പരീക്ഷണം വിജയിച്ചതോടെയാണ് പെൺകുട്ടികളെ കൂടുതലായും സംഘത്തിലേക്ക് എത്തിച്ചതെന്ന് പിടിയിലായവർ വെളിപ്പെടുത്തി.
ലഹരി മരുന്നിന് അടിമപ്പെട്ടവർ തന്നെയാണ് കൂടുതൽ പെൺകുട്ടികളും. ഇവർ പിന്നീട് മരുന്നിനും പണത്തിനുമായി സംഘങ്ങളുമായി ഒത്തു ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാവുകയാണ്. സുഹൃദ് ബന്ധങ്ങൾ വഴിയാണ് പലരും ഇവിടേക്ക് എത്തുന്നത്. ലോക്ക്ഡൗൺ മൂലം പലരുടെയും ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നഗരത്തിൽ താമസിച്ച്  ജീവിക്കാൻ പറ്റാത്ത സ്ഥിതിയുമായി. അങ്ങനെയുള്ളവർ ലഹരി കടത്ത് സംഘത്തിൽ എത്തിപ്പെട്ടിട്ടുണ്ട്.
advertisement
സംഭവത്തിൽ എക്സൈസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റുമായി  ഇവർക്കുള്ള  ബന്ധവും സ്ഥിരീകരിച്ചട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു സംഘത്തിൻറെ പ്രവർത്തനമെന്നും വ്യക്തമായിട്ടുണ്ട്. ബംഗളൂരു, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിലെ ലഹരിമരുന്ന് മാഫിയകളുമായി കൊച്ചിയിൽ പിടിയിലായ സംഘത്തിന് ബന്ധമുണ്ട്.
ഒറ്റദിവസം കൊണ്ട് രണ്ട് കിലോയോളം സിന്തറ്റിക് മയക്കുമരുന്നാണ് എക്സൈസ് സംഘം കൊച്ചിയിൽ പിടികൂടിയത്. പത്തു കോടിയോളം രൂപയാണ് ഇതിന് വിലമതിക്കുക. ചെന്നൈയിലെയും കൊച്ചിയിലെയും ഗുണ്ടാ നേതാക്കന്മാരും ഇവർക്ക് അടുപ്പമുണ്ട്. പല ഗുണ്ടാസംഘങ്ങളും ലഹരിമരുന്ന് കടത്തിന് എസ്കോർട്ട് നൽകുന്നുണ്ട്. ഇവർക്ക് അതിനുള്ള പണവും നൽകും.
advertisement
കൂടുതൽ ലഹരി ലഭിക്കുന്നു എന്നതും എളുപ്പം കടത്തിക്കൊണ്ടു പോകാൻ കഴിയുന്നതും കൊണ്ടുമാണ് സിന്തറ്റിക് ഡ്രഗ്സ് ഇപ്പോൾ വ്യാപകമാകുന്നത്.  കൊച്ചിയിൽ പിടിയിലായവരെ വരും ദിവസം എക്സൈസ് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ചെന്നെയിൽ നിന്ന് ആഡംബര കാറിൽ കുടുംബസമേതമെന്ന രീതിയിൽ സ്ത്രീകളും, വിദേശ ഇനത്തിൽ പെട്ട നായ്ക്കളുടെയും മറവിൽ ചെക്പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചു എംഡിഎംഎ കൊണ്ട് വന്നു കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്ന വൻ സംഘത്തെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
advertisement
കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നുമാണ് പ്രതികളെയും എംഡിഎംഎയും ഒരു i20  കാറും മൂന്ന് വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളെയും വിദഗ്ദ്ധ നീക്കത്തിലൂടെ പിടികൂടിയത്. എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട് സ്വദേശികളായ  ശ്രീമോൻ, മുഹമ്മദ്‌ ഫാബാസ്, ഇയാളുടെ ഭാര്യ ഷംന, കാസർഗോഡ് സ്വദേശികളായ അജു എന്ന അജ്മൽ, എറണാകുളം സ്വദേശി മുഹമ്മദ്‌ അഫ്സൽ എന്നിവരാണ് പിടിയിലായത്.
Summary: More women involved in the Kochi narcotics racket
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിലെ വൻ ലഹരി മരുന്നു വേട്ട; സംഘത്തിൽ കൂടുതൽ യുവതികൾ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement