TRENDING:

സോഷ്യൽ മീഡിയയിൽ 'എൻഗേജ്ഡ്' എന്ന് സ്റ്റാറ്റസ്; പിന്നാലെ ലിവ്- ഇൻ പങ്കാളിയെ യുവതി കുത്തിക്കൊന്നു

Last Updated:

പങ്കാളിയെ കൊലപ്പെടുത്തിയ വിവരം യുവതി തന്നെയാണ് നാഗർബസാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരുമിച്ച് താമസിച്ചിരുന്ന യുവാവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. ഫോട്ടോഗ്രാഫറായ സാർധക് ദാസ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റായ സൻഹതി പോളിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലാണ് സംഭവം.
advertisement

പങ്കാളിയെ കൊലപ്പെടുത്തിയ വിവരം സൻഹതി തന്നെയാണ് നാഗർബസാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇതനുസരിച്ച് ദം ദമിലെ മധുഗഡിലെ മധുബനി റോഡിലുള്ള ഇവരുടെ വാടക ഫ്ലാറ്റിലെത്തിയ പൊലീസ് ചോരയിൽ കുളിച്ചു കിടക്കുന്ന സാർധകിനെയാണ് കണ്ടത്. ഉടൻ ആശുത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഫോട്ടോഗ്രാഫറും പാർട്ട് ടൈമായി ക്യാബ് ഡ്രൈവറുടെ ജോലിയും ചെയ്തിരുന്ന സാർധക് കുറച്ചു വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് സൻഹതി പോളിനെ പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയായിരുന്നു. വിവാഹമോചിതയായ സൻഹതിയുടെ കുട്ടിയും ഇവർക്കൊപ്പമായിരുന്നു. കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി ഇവർ മധുബനി റോഡിലുള്ള വാടക ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

advertisement

Also Read- മലപ്പുറത്ത് നിന്ന് കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം തൃശൂരിലെ ഓടയില്‍; അമ്മയും കാമുകനും ബന്ധുക്കളും കസ്റ്റഡിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചൊവ്വാഴ്ച രാത്രി, ഒരു പ്രീ-മാര്യേജ് ഫോട്ടോഷൂട്ടിനുശേഷം മദ്യപിച്ചെത്തിയ സാർധകും സൻഹതിയും തമ്മിൽ തർക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി മാറുകയും സാർധകിനെ സൻഹതി കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് മണിക്കൂറുകൾക്കു മുമ്പ് യുവതിക്കും മകനും ഒപ്പമുള്ള ചിത്രം 'ഫാമിലി' എന്ന അടിക്കുറിപ്പോടെ സാർധക് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടിലെ റിലേഷൻഷിപ് സ്റ്റാറ്റസ് ‘എൻഗേജ്ഡ്’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ഞെട്ടലിലാണ് ഇവരുടെ സുഹൃത്തുക്കൾ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സോഷ്യൽ മീഡിയയിൽ 'എൻഗേജ്ഡ്' എന്ന് സ്റ്റാറ്റസ്; പിന്നാലെ ലിവ്- ഇൻ പങ്കാളിയെ യുവതി കുത്തിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories