TRENDING:

Woman Police | അശ്ലീല സന്ദേശം അയച്ചെന്ന് പറഞ്ഞ് എഎസ്ഐയെ വനിതാ പൊലീസ് സ്റ്റേഷനകത്ത് വെച്ച് കൈകാര്യം ചെയ്തു

Last Updated:

വനിതാ പൊലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് വാട്സാപ്പ് വഴി അശ്ലീല സന്ദേശം അയച്ചതിനെ ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നിരുന്നു. ഇതിനൊടുവിലാണ് വനിതാ പൊലീസുകാരി എഎസ്ഐയെ മർദ്ദിച്ചത്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് എഎസ്ഐയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്റ്റേഷനകത്ത് വെച്ച് മർദ്ദിച്ചതായി ആരോപണം. കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. അഡീഷണൽ എസ്.ഐയും വനിതാ പൊലീസുകാരിയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. വാക്കുതർക്കത്തിനൊടുവിലാണ് ഇരുവരും തമ്മിൽ കൈയാങ്കളിയുണ്ടായത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

വനിതാ പൊലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് വാട്സാപ്പ് വഴി അശ്ലീല സന്ദേശം അയച്ചതിനെ ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇത്. വാക്കുതർക്കത്തിനൊടുവിൽ കൈയാങ്കളിയിലേക്ക് നീങ്ങുകയയിരുന്നു. സ്റ്റേഷനകത്ത് വെച്ച് വനിതാ പൊലീസുകാരി അഡീഷണൽ എസ്.ഐയെ മർദ്ദിക്കുകയായിരുന്നു.

നേരത്തെയും ഇതേ വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും തർക്കമുണ്ടാകുകയും കൈയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്നാണ് വിവരം.

advertisement

വയനാട്ടിൽ നവദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 17 ലക്ഷം രൂപ പിഴയും ഒടുക്കണം

വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. ഇതുകൂടാതെ 17 ലക്ഷം രൂപ നഷ്ടപരിഹാര തുകയും നൽകണം. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി വിശ്വനാഥനെയാണ് വയനാട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. തൊട്ടിൽപാലം സ്വദേശി വിശ്വനാഥനാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന് വ്യക്തമായി തെളിയിക്കാനായെന്ന് കോടതി ചൂണ്ടിക്കാട്ടി. 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മർ ഭാര്യ ഫാത്തിമ എന്നിവർ കൊല്ലപ്പെട്ടത്.

advertisement

ഇരട്ടക്കൊലപാതകത്തിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരനാണെന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വയനാട് ജില്ലാ സെഷൻസ് കോടതി വിധിച്ചിരുന്നു. 2018 ജൂലൈ ആറിനാണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. വെള്ളമുണ്ടയിൽ കുറ്റ്യാടി റൂട്ടിൽ റോഡ് സൈഡിലെ വീട്ടിലാണ് നവദമ്പതിമാരായ ഉമ്മറിനെയും ഭാര്യ ഫാത്തിമയെയും കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാത്തിയുടെ കഴുത്തിലുണ്ടായിരുന്ന എട്ട് പവന്‍റെ മാല നഷ്ടപ്പെട്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെ മോഷണശ്രമത്തിലാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ വിശ്വനാഥൻ അറസ്റ്റിലായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

advertisement

Also Read- Mysterious Death | വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

ഉമ്മറിന്‍റെ മാതാവ് അയിഷയാണ് മൃതദേഹം ആദ്യം കണ്ടത്. ഇടയ്ക്കിടെ മകന്‍റെ വീട്ടിൽ എത്താറുള്ള അയിഷ, 2018 ജൂലൈ ആറ് വെള്ളിയാഴ്ച എത്തിയപ്പോൾ അപ്രതീക്ഷിതമായ കാഴ്ചകളായിരുന്നു അവിടെ. പിൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. വീട്ടിനുള്ളിലേക്ക് കയറിയപ്പോഴാണ് മകൻ ഉമ്മറിനെയും(27) മരുമുകൾ ഫാത്തിമയെയും(18) ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. അയിഷ വാവിട്ട് നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. വൈകാതെ നിഷ്ഠൂരമായ ഇരട്ട കൊലപാതകത്തിന്‍റെ വാർത്തയിൽ നാട് നടുങ്ങി.

advertisement

ഉമ്മറിന്‍റെയും ഫാത്തിമയുടെയും വിവാഹം നടന്ന് മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ്, അരുംകൊല അരങ്ങേറിയത്. അയൽക്കാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. വീട്ടിൽ പരിശോധന നടത്തിയതിൽനിന്ന് സ്വർണവും മൊബൈൽ ഫോണും നഷ്ടമായതായി കണ്ടെത്തി. ഇതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ തുടർന്നുള്ള ആഴ്ചകളിൽ കാര്യമായ തെളിവൊന്നും ലഭിക്കാതെ പൊലീസ് അന്വേഷണം മുന്നോട്ടുപോയി. ഇതോടെ പൊലീസിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പൊലീസ് പ്രതിയെ കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിൽ തന്നെയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Woman Police | അശ്ലീല സന്ദേശം അയച്ചെന്ന് പറഞ്ഞ് എഎസ്ഐയെ വനിതാ പൊലീസ് സ്റ്റേഷനകത്ത് വെച്ച് കൈകാര്യം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories