Mysterious Death | വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ശനിയാഴ്ച രാവിലെ തേജ ലക്ഷ്മിയ്ക്ക് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിനു പറയുമ്പോഴാണ് സംഭവം വീട്ടുകാര് അറിയുന്നത്. വീട്ടുകാര്‍ മുറിയിലെത്തിയപ്പോള്‍ തേജ ലക്ഷ്മി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു
കോഴിക്കോട്: വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ (Death) കണ്ടെത്തി. കോഴിക്കോട് (Kozhikode) ബാലുശേരിക്ക് അടുത്ത് എകരൂൽ മാനിപുരം കാവില്‍ സ്വദേശിനി മുണ്ടേം പുറത്ത് പരേതനായ സുനില്‍ കുമാറിന്‍റെയും ജിഷിയുടെയും മകള്‍ തേജ ലക്ഷ്മിയെ (18)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. തേജ ലക്ഷ്മിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തേജ ലക്ഷ്മിയുടെ ഭര്‍ത്താവ് ഇയ്യാട് സ്വദേശി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ തേജ ലക്ഷ്മിയ്ക്ക് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിനു പറയുമ്പോഴാണ് സംഭവം വീട്ടുകാര് അറിയുന്നത്. വീട്ടുകാര്‍ മുറിയിലെത്തിയപ്പോള്‍ തേജ ലക്ഷ്മി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു.
ഫെബ്രവരി ഒമ്ബതിന് കോഴിക്കോട് ആര്യസമാജത്തില്‍ വെച്ചാണ് തേജ ലക്ഷ്മിയും ജിനു കൃഷ്ണനും വിവാഹിതരായത്. തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സ് വിദ്യാർഥിനിയായിരുന്നു. ബാലുശ്ശേരി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. തേജ ലക്ഷ്മിയുടെ ഭർത്താവിന്‍റെയും വീട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
Summary- On the tenth day after the marriage, the bride was found dead at her husband's house. Teja Lakshmi (18), daughter of late Sunil Kumar and Jishi, was found dead under mysterious circumstances outside Mundem, a resident of Ekarul Manipuram Kavil near Kozhikode Balussery. The girl's relatives alleged that there was suspicion in the incident. Police have registered a case and launched an investigation.
advertisement
ബാറില്‍ അടിയുണ്ടാക്കി ദുബായിലേക്ക് മുങ്ങി; ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടി പോലീസ്
ബാറില്‍ അടിയുണ്ടാക്കി വിദേശത്തേക്ക് കടന്നയാളെ ഇന്‍റര്‍പോളിന്‍റെ (Interpol) സഹായത്തോടെ പിടികൂടി പോലീസ്. തൃശൂര്‍ പുലാക്കോട് സ്വദേശി ഗോപാലകൃഷ്ണന്‍ എന്ന ബാലനെയാണ് ദുബായില്‍ നിന്ന് അറസ്റ്റ് (Arrest) ചെയ്ത് നാട്ടിലെത്തിച്ചത്. 2019 ഒക്ടോബറില്‍ ചേലക്കരയിലെ ബാറില്‍ അടിയുണ്ടാക്കിയ കേസിലാണ് നടപടി.
പ്രതിയെ പിടികൂടുന്നതിനായി ചേലക്കര പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി കീഴടങ്ങാന്‍ തയാറാകാതിരുന്നതോടെ റെഡ് നോട്ടീസ് ഇറക്കി ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ദുബായിലായിരുന്ന പ്രതിയെ ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്ത് കഴിഞ്ഞ 16-ാം തിയതി ഡല്‍ഹിയില്‍ എത്തിച്ചു. ശേഷം ചേലക്കര പോലീസ് ഡല്‍ഹിയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുകയായിരുന്നു.
advertisement
read also- Thief Arrested| കൊച്ചിയിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവർന്ന പ്രതി ഡൽഹിയിൽ പിടിയിൽ
കേസില്‍ 5 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 4 പേരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പാലക്കാട് സ്വദേശി സതീഷിന് സാരമായി പരിക്കേറ്റ് ഇയാളുടെ 4 പല്ലുകളും നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഒറ്റപ്പാലത്ത് നിന്ന് ട്രെയിനില്‍ ചെന്നൈലേക്ക് കടന്ന ഗോപാലകൃഷ്ണന്‍ സുഹൃത്തിന്‍റെ സഹായത്തോടെ ദുബായിലെത്തുകയും ചെയ്തു. ഗോപാലകൃഷ്ണനെ രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ കേസില്‍ അഞ്ചാം പ്രതിയാണ്. ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.
Location :
First Published :
February 19, 2022 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Mysterious Death | വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ