എന്നാൽ താൻ നിരവധി തവണ ഗർഭകാല പരിശോധനകൾക്കായി ഇതേ ആശുപത്രിയിൽ എത്തിയിരുന്നതാണെന്നും, ഇപ്പോൾ ഡോക്ടർമാർ ഇങ്ങനെ പറയുന്നതിൽ ദുരൂഹതയുണ്ടെന്നും യുവതി ആരോപിച്ചു. യുവതി ഇതേ ആശുപത്രിയിൽ നിരവധി തവണ ചികിത്സയ്ക്കായി എത്തിയിരുന്നതായി ഇവരുടെ ബന്ധുക്കളും പറയുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ യുവതി അധികൃതർക്ക് പരാതി നൽകി. അതേസമയം ആശുപത്രിയിൽ ബഹളംവെക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും യുവതിക്കെതിരെ പൊലീസിൽ പരാതി നൽകിയതായി സൂപ്രണ്ട് അറിയിച്ചു.
പ്രസവത്തിനായി ഇന്നു രാവിലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് യുവതി ഗർഭിണിയല്ലെന്ന് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരം പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റാകാനാണ് താൻ എത്തിയതെന്നും, ഗർഭിണിയല്ലെന്ന് പറയുന്നതിൽ ദുരൂഹതയുണ്ടെന്നുമാണ് യുവതി ആരോപിക്കുന്നത്. ആശുപത്രി അധികൃതരുമായി ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും ചെയ്തു.
advertisement
Also Read- മതം മാറി വിവാഹം കഴിച്ചു; ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റിൽ
തുടർന്നാണ് ആശുപത്രി അധികൃതർ യുവതിയ്ക്കെതിരെ അലിപിരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അടിവയറ്റിൽ അടിഞ്ഞ പ്രത്യേകതരം കുമിളകൾ കാരണം യുവതിയുടെ വയർ വീർത്ത നിലയിലായതാണെന്നും അവർ ഗർഭിണിയല്ലെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. ഡോക്ടറുടെ പരാതിയെത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സ്ത്രീയുടെ മാനസിക നിലയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ശ്രമത്തിലാണ് പൊലീസ്.