തിരുവനന്തപുരം: പ്രണയവിവാഹത്തിനായി മതംമാറി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
പത്തൊമ്പതാം വയസില്‍ വിദേശത്ത് ജോലി ഉണ്ടായിരുന്ന യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതാണ് യുവതി. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെയാണ് യുവതി അന്ന് വിവാഹം കഴിച്ചയാളുടെ മതം സ്വീകരിച്ചത്. വിവാഹശേഷം യുവതി പേരും മാറ്റിയിരുന്നു. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. ഇതിനിടെയാണ് യുവതി മറ്റൊരാളുമായി പ്രണയത്തിലാകുന്നത്.
അടുത്തമാസം ഭര്‍ത്താവ് നാട്ടില്‍ വരാനിരിക്കെയാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. വീട്ടില്‍ ധരിച്ചിരുന്ന അതേ വേഷത്തിലാണ് യുവതി കാമുകനൊപ്പം കടന്നുകളഞ്ഞത്. ഉടന്‍തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നൽകി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയുടെ ഒപ്പമുണ്ടായിരുന്ന ആളുടെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നു ഇരുവരെയും പിടികൂടുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് യുവതിയ്ക്കും കാമുകനുമെതിരെ കേസെടുത്തത്. യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.