TRENDING:

നദിയിൽ തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

Last Updated:

പ്രതിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

advertisement
ആലപ്പുഴ: മാന്നാറിൽ പട്ടാപ്പകൽ കുളിക്കടവിൽ വച്ച് 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവിൽ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം. ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
News18
News18
advertisement

പരുമല സ്വദേശി സബീറാണ് 56കാരിയെ പീഡിപ്പിച്ചത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. കൊലപാതകക്കേസ് ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

കുളിക്കടവിലിരുന്ന് തുണി അലക്കുന്നതിനിടെ പിറകിലൂടെ നീന്തി കടവിൽ എത്തിയ പ്രതി തുണികൊണ്ട് സ്ത്രീയുടെ മുഖം മൂടിയ ശേഷംമുക്കി കൊല്ലാനും ശ്രമം നടത്തി. ഇവർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കരയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പീഡനശേഷം പ്രതി നദിയിലൂടെ തന്നെ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം കുളിക്കടവിലേക്ക് വന്ന മറ്റൊരു സ്ത്രീയാണ് ഈ വിവരം സ്ത്രീയുടെ വീട്ടുകാരെ അറിയിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രതി പ്രദേശത്ത് തന്നെ ഒളിവിൽ ഉണ്ടെന്നാണ് പൊതുവിൽ നിഗമനം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
നദിയിൽ തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories