TRENDING:

പൊലീസ് അസോസിയേഷൻ നേതാവിനെതിരെ പരാതിയുമായി വനിത എസ്.ഐ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: പൊലീസ് അസോസിയേഷന്‍ നേതാവ് മാനസികമായി പീഡിപ്പിക്കുന്നതായി വനിത എസ് ഐ യുടെ പരാതി. അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ബിനു ഡേവിഡിനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി ലഭിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുറിയില്‍ വച്ച് ബിനു ഡേവിഡ് ശകാരിച്ചതായും പരാതിയില്‍ പറയുന്നു.
advertisement

ഓൺലൈനിൽ മയക്കുമരുന്ന് ഓർഡർ ചെയ്ത ഋഷിരാജ് സിങ്ങിനുണ്ടായ അനുഭവം

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ വനിത സിവില്‍ പോലീസ് ഓഫീസറോട് വനിത എസ് ഐ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സിവില്‍ പൊലീസ് ഓഫീസറുമായ ബിനു ഡേവിഡ് ശകാരിച്ചതായാണ് പരാതി. വെള്ളിയാഴ്ച രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുറിയില്‍ വച്ചായിരുന്നു ശകാരം. തുടര്‍ന്ന് കുഴഞ്ഞു വീണ എസ് ഐയെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചു. ആശുപത്രിയിലെത്തിയ ശേഷവും ബിനു ഡേവിഡ് ഫോണിലൂടെ ശകാരിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കമ്മീഷണര്‍ പറഞ്ഞു.

advertisement

ഗിന്നസിലേക്ക് ജിഎൻപിസി; മൾട്ടിപ്പിൾ കമന്‍റിന് ലോകറെക്കോർഡോ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുന്ദംകുളം എ സി പി യ്ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും വനിത എസ് ഐ പരാതി നല്‍കിയിട്ടുണ്ട്. അസോസിയേഷന്‍ നേതാവെങ്കിലും കീഴുദ്യോഗസ്ഥനായ സിവില്‍ പൊലീസ് ഓഫീസര്‍ വനിതാ എസ് ഐയെ ശകാരിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്. എങ്കിലും കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് അസോസിയേഷൻ നേതാവിനെതിരെ പരാതിയുമായി വനിത എസ്.ഐ