ഗിന്നസിലേക്ക് ജിഎൻപിസി; മൾട്ടിപ്പിൾ കമന്‍റിന് ലോകറെക്കോർഡോ?
Last Updated:
രണ്ട് കോടി കമന്‍റ് നേടിയ പോസ്റ്റ് ലോക റെക്കോർഡിലേക്ക് എത്തിയെന്ന അവകാശവാദവുമായി ജിഎൻപിസി ഫേസ്ബുക്ക് ഗ്രൂപ്പ്. ഏറ്റവുമധികം അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന അവകാശപ്പെടുന്ന ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’(GNPC-ജിഎൻപിസി) സെപ്റ്റംബർ 29നാണ് ലോകറെക്കോർഡ് ലക്ഷ്യമിട്ട് ക്യാംപയ്ൻ ആരംഭിച്ചത്. പോസ്റ്റ് ഇട്ട് എട്ടു ദിവസത്തിനകം ജിഎൻപിസി ലക്ഷ്യമായ രണ്ടു കോടി കമന്‍റിലേക്ക് എത്തുകയും ചെയ്തു. എന്നാൽ മൾട്ടിപ്പിൾ കമന്‍റ് എങ്ങനെ റെക്കോർഡായി പരിഗണിക്കുമെന്നാണ് വിമർശകർ ചോദിക്കുന്നത്. ഒരാൾ തന്നെ നിരവധി തവണ കമന്‍റ് ചെയ്തു. റെക്കോർഡ് ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ ഇതൊരു പ്രചരണമായി. ഫേസ്ബുക്ക് കൂടാതെ വാട്ട്സആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പടെ ജിഎൻപിസിയിൽ കമന്‍റ് ലക്ഷ്യമിട്ട് ക്യാംപയ്ൻ നടത്തിയതായും പറയപ്പെടുന്നു. ഇത് ലോകറെക്കോർഡായി അംഗീകരിക്കപ്പെടുമോയെന്നാണ് കാത്തിരുന്ന കാണേണ്ടത്.
രണ്ടുകോടി കമന്‍റിലേക്ക് എത്തിയെങ്കിലും ലോക റെക്കോർഡ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ രണ്ടുകോടി കമന്‍റ് നേടിയിട്ടുള്ള മറ്റൊരു ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ പേരിലാണ് റെക്കോർഡ്. എന്നാൽ അവരെ മറികടന്നെന്നാണ് ജിഎൻപിസി അഡ്മിൻമാർ അവകാശപ്പെടുന്നു.
ഇപ്പോൾത്തന്നെ ജിഎന്‍പിസിയുടെ പേരിൽ രണ്ട് റെക്കോര്‍ഡുകള്‍ നിലവിലുണ്ട്. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില്‍ 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളാണ് ഇപ്പോള്‍തന്നെ ജിഎന്‍പിസിയുടെ പേലുള്ളത്. 21 ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പ് ഇപ്പോള്‍ തന്നെഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്‍ഡിന് ഉടമയാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ജിഎൻപിസി എക്സൈസ് വകുപ്പിന്റെ അന്വേഷണം നേരിട്ടിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2018 6:21 PM IST