ദിവസങ്ങൾക്ക് മുമ്പാണ് വ്യാജ പേരും വ്യാജ ആധാർ കാർഡും ഉപയോഗിച്ച് യുവതി ദുബായിലേക്ക് കടന്നത്. നവംബർ 29നാണ് യുവതി ദുബായിലേക്ക് പോയത്. തിരികെ എത്തിയപ്പോൾ സംശയം തോന്നിയ ഇമിഗ്രേഷൻ ഓഫീസർ ഇവരെ ചോദ്യം ചെയ്തു. വ്യക്തമായ ഉത്തരം ലഭിക്കാതെ വന്നതോടെ ഇവരുടെ ബാഗ് പരിശോധിച്ചു. ഇതിൽ ദസരി സ്വപ്ന എന്ന പേരില്‍ ആധാർ കാർഡ‍് കണ്ടെത്തി. ഇതോടെ ഇവരെ പൊലീസിൽ ഏൽപ്പിച്ചു.
advertisement
ഇവർക്ക് തെലുഗു മാത്രമേ അറിയാമായിരുന്നുള്ളു. അതിനാൽ ഇവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് പ്രയാസമായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ മനസ്സിലാക്കാൻ കഴിഞ്ഞതനുസരിച്ച്, വീട്ടു ജോലി തേടി ദുബായിലേക്ക് പോയതായിരുന്നു ഇവർ. ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വന്ദേ ഭാരത് വിമാനത്തിൽ തിരിച്ചെത്തുകയായിരുന്നു.
ചില ക്രിമിനൽ കേസുകൾ ഇവരുടെ പേരിൽ ഉണ്ടായിരുന്നതു കാരണം പാസ്‌പോർട്ട് അപേക്ഷ നിരസിക്കുമെന്ന് ഭയന്നതിനാലാണ് വ്യാജ പേജും വ്യാജ ആധാർ കാർഡും ഉപയോഗിച്ചതെന്ന് സീതരത്നം പൊലീസിനോട് പറഞ്ഞു.
മാർച്ചിൽ പാസ്‌പോർട്ട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് സൂര്യ എന്ന ഒരാളുടെ സഹായത്തോടെയാണ് ഇവർ വ്യാജപാസ്പോർട്ട് സ്വന്തമാക്കിയത്. വ്യാജ ആധാർ കാർഡും തനിക്ക് നൽകിയത് ഇയാളാണെന്ന് ഇവർ പറഞ്ഞതായി എയർപോർട്ട് പൊലീസ് സ്റ്റേഷൻ സീനിയർ പൊലീസ് ഇൻസ്പെക്ടർ ഗജനൻ പവാർ പറഞ്ഞു.
ഇവരെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. ആഗസ്റ്റ് 8 വരെ റിമാൻഡ് ചെയ്തു. ഇവരെ സഹായിച്ച സൂര്യയെക്കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ചാണ് പാസ്‌പോർട്ടുകൾ തയ്യാറാക്കുന്നതിന് പിന്നിൽ വലിയ സംഘം ഉണ്ടെയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേസിനെക്കുറിച്ച് കൂടുതൽ കണ്ടെത്താൻ ശ്രമിക്കുകയാണ്, പക്ഷേ ഭാഷാ ബുദ്ധിമുട്ട് കാരണം, അറസ്റ്റിലായ പെൺകുട്ടിയിൽ നിന്ന് എല്ലാ വസ്തുതകളും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പവാർ പറഞ്ഞു.