Also Read- തിരുവനന്തപുരത്ത് വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ;ചവിട്ടിയും തലയ്ക്കടിച്ചും കൊല
മെഡിക്കൽ കോളേജിന് സമീപം താമസിക്കുന്ന 17കാരിയെയാണ് ഇവർ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിക്ക് 18 വയസായാൽ ഒരുമിച്ച് ജീവിക്കാനാണ് താൽപര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തൽക്കാലം രക്ഷിതാക്കൾക്കൊപ്പം പോകാൻ പൊലീസ് നിർദേശിച്ചതനുസരിച്ച് പെൺകുട്ടി വീട്ടുകാർക്കൊപ്പം മടങ്ങി.
Also Read- പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക അറസ്റ്റിൽ
advertisement
കുട്ടിയുടെ മുൻ ട്യൂഷൻ അധ്യാപികയാണ് പിടിയിലായ യുവതി. പെൺകുട്ടിയുമായുള്ള ബന്ധം സംബന്ധിച്ച് യുവതിക്കെതിരെ മുമ്പ് ശ്രീകാര്യം പൊലീസും കേസെടുത്തിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് പെൺകുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അങ്കമാലി ബസ് സ്റ്റാന്‍റിൽ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. 17 വയസുകാരി തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ്.