പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
നേരത്തെയും ഇതേ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ട്യൂഷൻ അധ്യാപികയെ പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന് പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് ട്യൂഷന്‍ അധ്യാപികയെ അറസ്റ്റ് ചെയ്തത്. സഹായിയായ യുവാവും അറസ്റ്റിലായിട്ടുണ്ട്. അതേസമയം പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്‍റെ ഒപ്പം വന്നതാണെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞതായാണ് സൂചന.
ട്യൂഷൻ പഠിക്കാനെത്തിയ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചത്. നേരത്തെ ഇതേ കുട്ടിയെ പീഡിപ്പിച്ചതിന് ഇവര്‍ അറസ്റ്റിലായിരുന്നു. കൊച്ചിയില്‍ നിന്നാണ് ട്യൂഷൻ അധ്യാപികയെയും കുട്ടിയെയും കണ്ടെത്തിയത്. ഇവർ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു.
ഇതേത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയെ പിടികൂടിയത്. കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ തിരുവനന്തപുരത്ത് എത്തിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. നാളെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.
advertisement
നേരത്തെയും ഇതേ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് അധ്യാപികയെയും വിദ്യാർഥിനിയെയും വീണ്ടും കാണാതായത്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 22, 2023 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക അറസ്റ്റിൽ