സുഹൃത്തിന്റെ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവര്‍ക്ക് ചില ആശയക്കുഴപ്പം ഉണ്ടാകുകയും അബദ്ധത്തില്‍ രണ്ടാം നിലയില്‍ എത്തുകയും ചെയ്തു. വീണ്ടും സുഹൃത്തിന്റെ മുറിയില്‍ എത്തിയെന്ന് കരുതി അവര്‍ 205ാം മുറിയുടെ വാതിലില്‍ മുട്ടി.
എന്നാല്‍ ആ മുറിയില്‍ മൂന്ന് പേര്‍ ചേര്‍ന്ന് ബിയര്‍ പാര്‍ട്ടി നടത്തുകയായിരുന്നു. ഘനശ്യാം ഭൗലാല്‍ റാത്തോഡ്, ഋഷികേശ് തുളസിറാം ചവാന്‍, കിരണ്‍ ലക്ഷ്മണ്‍ റാത്തോഡ് എന്നിവരായിരുന്നു മുറിയിലുണ്ടായിരുന്നത്. വാതില്‍ തുറന്നപ്പോള്‍ താന്‍ എവിടെയാണ് എത്തിയതെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായി നില്‍ക്കുന്ന സ്ത്രീയെ അവർ കണ്ടെത്തി.
advertisement
പ്രതികള്‍ മൂന്ന് പേരും ചേര്‍ന്ന് സ്ത്രീയെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തങ്ങളോടൊപ്പം ബിയര്‍ കുടിക്കാന്‍ നിര്‍ബന്ധിച്ചു. രാത്രി മുഴുവന്‍ മൂന്ന് പേരും ചേര്‍ന്ന് അവരെ കൂട്ടബലാത്സംഗം ചെയ്തു. പുലര്‍ച്ച നാല് മണിയോടെ അവര്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തി. നിലവിളിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ സ്ത്രീ വേദാന്ത് നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് ഉടനടി നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും മൂന്ന് പ്രതികളെയും തിരിച്ചറിയുകയും ചെയ്തു. മൂന്ന് മണിക്കൂറിനുള്ളില്‍ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
