ഇവരിൽ നിന്ന് ഹാഷിഷ് ഓയിലും ലഹരിമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച പണവും ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയിരുന്ന ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ശ്രീലക്ഷ്മിയെന്ന് പൊലീസ് പറയുന്നു.
പോലീസ്-എക്സൈസ് പരിശോധനകൾ ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകൾ.
ഇവരുടെ വിശ്വസ്തരായ വിദ്യാർഥികൾക്ക് മാത്രമാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്. തൃപ്രയാറിലെ ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.
advertisement
കൂടാതെ ലഹരിമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച പണവും ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ വെച്ചാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.
യുവതിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയയാളെക്കുറിച്ചുള്ള നിർണ്ണായക വിവരവും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. അബ്ദുൽ സലാം, വാടാനപ്പള്ളി എസ്.എച്ച്.ഒ. മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Summary: Following a tip-off that drug use is increasing among students in the coastal region, the police have identified the source of the drug after conducting an investigation focusing on schools. A young woman who was selling drugs in large quantities under the guise of a gymnasium and a beauty salon in Thrissur's Thriprayar has been arrested by the police. The arrestee is Sreelakshmi, a native of Peringottukara
