TRENDING:

Crime | അമ്മായിഅമ്മയുടെയും സുഹൃത്തിന്റെയും സംസാരം റെക്കോഡ് ചെയ്തതിന് മർദനമെന്ന് യുവതി

Last Updated:

കഴിഞ്ഞ ദിവസം അമ്മായിഅമ്മയും അവരുടെ ആൺസുഹൃത്തും വീട്ടിലെ മുറിയടച്ചിരുന്ന് സംസാരിക്കുന്നത് താൻ ഫോണിൽ റെക്കോർഡ് ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് യുവതി പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അമ്മായിഅമ്മയുടെ (mother-in-law) സുഹൃത്ത് മർദിച്ചതായി യുവതിയുടെ പരാതി. മുഖത്ത് ക്രൂരമായി ഇടിയേറ്റ പെരുമ്പാവൂർ സ്വദേശിനി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ യുവതിയുടെ മുഖത്തെ എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. തടയാൻ ചെന്ന ഭർത്താവിനും മർദനമേറ്റെങ്കിലും പരിക്കില്ല. ഭർത്താവിന്റെ അമ്മയുടെ ആൺസുഹൃത്താണ് തന്നെ മർദിച്ചതെന്ന് യുവതി പറഞ്ഞു.
advertisement

കഴിഞ്ഞ ദിവസം അമ്മായിഅമ്മയും അവരുടെ ആൺസുഹൃത്തും തൃശൂർ കൊരട്ടിയിലെ വീട്ടിലെ മുറിയടച്ചിരുന്ന് സംസാരിക്കുന്നത് താൻ ഫോണിൽ റെക്കോർഡ് ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് യുവതി പറയുന്നത്. സിവിൽ എഞ്ചിനീയറിങ് അവസാന വർഷ വിദ്യാർത്ഥിയായായ യുവതി ആറുമാസം മുൻപാണ് കൊരട്ടി സ്വദേശിയെ വിവാഹം കഴിച്ച് ഭർതൃവീട്ടിലെത്തിയത്. വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു.

ആൺസുഹൃത്തുമായുള്ള ഇവരുടെ ബന്ധം മകനും ചോദ്യം ചെയ്തിരുന്നു എന്നും വിവാഹം കഴിഞ്ഞത് മുതൽ ഇത് അറിയാതിരിക്കാൻ വേണ്ടി ഇവർ തന്നെ മർദിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു. ഇത് രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഭർതൃമാതാവും ആൺസുഹൃത്തും തന്നെ മർദിച്ചിരുന്നതായും പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. ഭർത്താവ് ജോലിക്ക് പോകുമ്പോൾ തന്നെ അമ്മായിഅമ്മ വീട്ടിലെ മുറിയിൽ ഭക്ഷണം പോലും നൽകാതെ പൂട്ടിയിടുമായിരുന്നുവെന്നും ടോയ്‌ലറ്റിലെ വെള്ളം കുടിച്ചായിരുന്നു ദാഹമകറ്റിയതെന്ന് യുവതി പറഞ്ഞു.

advertisement

Also Read- Arrest | മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പോലീസുകാർക്ക് കുത്തേറ്റു

ഇവരുടെ വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ താമസിക്കുന്നയാളാണ് അമ്മായി അമ്മയുടെ സുഹൃത്ത്. ഇയാളുമായുള്ള അമ്മായി അമ്മയുടെ സൗഹൃദം അതിരു വിടുന്നെന്നു തോന്നിയപ്പോൾ വിലക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം എന്നാണ് യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് എന്ന് അവകാശപ്പെട്ടാണ് ഇയാൾ തന്റെ അമ്മയുമായി അടുപ്പത്തിലായതെന്ന് പരിക്കേറ്റ യുവതിയുടെ ഭർത്താവ് പറയുന്നു.

advertisement

ഇയാൾ പറയുന്നതു മാത്രമേ അമ്മ കേൾക്കൂ എന്നു വന്നതോടെ വീട്ടിൽ വരുന്നതിനും ഫോൺ വിളിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇയാൾ കൊല്ലുമെന്നു ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഇക്കാര്യം ഇയാളുടെ ഭാര്യയെയും മകനെയും അറിയിച്ചു. ഇത് രണ്ടു കുടുംബത്തിന്റെയും പ്രശ്‌നമായതിനാൽ രമ്യമായി പരിഹരിക്കണം എന്നായിരുന്നു ഇയാളുടെ വീട്ടുകാരുടെ മറുപടി.

Also Read- Murder | വിവാഹം കഴിക്കണമെന്ന അഭ്യർത്ഥന നിരസിച്ചു; 19കാരിയെ കാമുകൻ കുത്തിക്കൊന്നു

ഞായറാഴ്ച രാത്രി തൊട്ടടുത്തുള്ള വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ അപ്രതീക്ഷിതമായി കയറി വന്ന് യുവതിയുടെ മുഖത്ത് ഇടിച്ചത്. ഇയാൾ വന്ന കാർ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽനിന്ന് അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മൊഴിയെടുത്തെങ്കിലും ഇയാളെ അറസ്റ്റു ചെയ്തില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം നേരിട്ടു സ്റ്റേഷനിലെത്തി പരാതിയും നൽകിയിരുന്നു.

advertisement

നേരത്തെ ഉണ്ടായ മർദനവുമായി ബന്ധപ്പെട്ട് യുവതിയും ഭർത്താവും നൽകിയ പരാതിയിൽ അമ്മായിഅമ്മയ്ക്കും അവരുടെ സഹോദരനുമെതിരെ കേസെടുത്തിരുന്നുവെന്ന് കൊരട്ടി പൊലീസ് പറഞ്ഞു. അമ്മായി അമ്മയും സഹോദരനും പട്ടിക കൊണ്ട് യുവതിയെ മർദിക്കുകയായിരുന്നു എന്നാണ് അന്നത്തെ പരാതി. ആ സമയത്ത് ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നു. കേസിൽ സഹോദരൻ ജാമ്യത്തിലിറങ്ങുകയും അമ്മായി അമ്മയ്ക്ക് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു.പിന്നീട് അമ്മായി അമ്മ നൽകിയ പരാതിയിൽ മരുമകളെയും അവരുടെ അച്ഛനേയും പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്ന് കൊരട്ടി പൊലീസ് പറഞ്ഞു. മർദനവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.

advertisement

തന്റെ അച്ഛനെതിരെ അമ്മായി അമ്മ നൽകിയ കേസ് വ്യാജമാണെന്നും സമാനമായി അയൽവാസിക്കുമെതിരെയും അമ്മായിഅമ്മ കേസ് നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അമ്മായി അമ്മയുടെ ആൺസുഹൃത്ത് വീടിന്റെ മതിൽ ചാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തേ തുടർന്നാണ് അന്ന് അയൽവാസിക്കെതിരെ പീഡനക്കേസ് നൽകിയതെന്നാണ് യുവതി പറയുന്നത്.​

മലയാളം വാർത്തകൾ/ വാർത്ത/Crime/
Crime | അമ്മായിഅമ്മയുടെയും സുഹൃത്തിന്റെയും സംസാരം റെക്കോഡ് ചെയ്തതിന് മർദനമെന്ന് യുവതി
Open in App
Home
Video
Impact Shorts
Web Stories