ന്യൂഡല്‍ഹി: വിവാഹം കഴിക്കണമെന്ന അഭ്യര്‍ത്ഥന നിരസിച്ചുതിന് കാമുകന് 19കാരിയെ കുത്തിക്കൊന്നു (Murder) കഴിഞ്ഞ ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് റംബീര്‍ സിങ് എന്നായാളെ പോലീസ് (police)അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ കഴിഞ്ഞ ബുധനാഴ്ച വിവാഹം കഴിക്കണമെന്ന യുവാവിന്റെ അഭ്യര്‍ഥന യുവതി അംഗീകരിക്കാന്‍ തയ്യാറായില്ല തുടര്‍ന്നാണ് പ്രതി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
യുവതിയെ രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത് തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കേസുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തതായി ഔട്ടര്‍ നോര്‍ത്ത് അഡീഷണല്‍ ഡിസിപി സച്ചിന് കുമാര്‍ സിംഗാള്‍ പറഞ്ഞു. യുവതിയുമായി പ്രണയത്തിലായിരുന്നു എന്നാല്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചതിനെ തുടന്ന് നടന്ന വാക്ക് തര്‍ക്കത്തിനിടെയാണ് കുത്തിയതെന്നണ് റംബീര്‍ സിങ് നൽകിയ മൊഴി.കുത്താന്‍ ഉപയോഗിച്ച കത്തി യുവാവിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ATM കുത്തിത്തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ കണ്ടു; രക്ഷപ്പെടുന്നതിനിടെ ലിഫ്റ്റ് ചോദിച്ചത് പൊലീസ് വാഹനത്തിന്; യുവാക്കള്‍ പിടിയില്‍
എടിഎം(ATM) കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച യുവാക്കളെ കൈയോടെ പിടികൂടി പൊലീസ്(Police). ബെംഗളൂരുവിന് സമീപം ദൊഡ്ഡബല്ലാപ്പൂരുലാണ് സംഭവം. എടിഎം കുത്തിത്തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. നാട്ടുകാരെ കണ്ടതോടെ മോഷ്ടാക്കള്‍ സ്ഥലത്ത് നിന്ന് കടന്ന് കളയാന്‍ ശ്രമിച്ചു. ഇതിനിടെ മോഷ്ടാക്കളെ പിടികൂടാന്‍ നാട്ടുകാരും ശ്രമം നടത്തി.
സംഭവസ്ഥലത്തെത്തിയ പൊലീസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇവര്‍ യൂണിഫോമില്‍ അല്ലായിരുന്നു. ഉപകരണങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴായിരുന്നു യുവാക്കള്‍ ഇവരുടെ വാഹനത്തിന് ലിഫ്റ്റ് ചോദിച്ചത്. സംശയം തോന്നിയ പൊലിസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം അറിയുന്നത്.
Also Read-Shocking | ആർത്തവ സമയത്ത് ഫ്ലാറ്റിൽ വച്ച് പീഡനം; സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ യുവതിയുടെ വെളിപ്പെടുത്തൽ
ഓടിരക്ഷപ്പെടുന്നതിനിടെ പൊലീസ് വാഹനമാണെന്ന് അറിയാതെയാണ് മോഷ്ടാക്കള്‍ ലിഫ്റ്റ് ചോദിച്ചത്. വാഹനത്തില്‍ കയറ്റിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായികരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണശ്രമത്തിനിടെ ഓടിരക്ഷപ്പെട്ട വിവരം പൊലീസിന് മനസ്സിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.