TRENDING:

പുതുക്കിപണിയാൻ വീടിന്റെ തറപൊളിച്ചപ്പോൾ സ്ത്രീയുടെ അസ്ഥികൂടം; വീട്ടിൽ ഇതുവരെ വാടകയ്ക്ക് താമസിച്ചത് ആറു കുടുംബങ്ങൾ

Last Updated:

പായയിൽ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിനു മുകളിൽ സിമന്റിട്ട് ഉറപ്പിച്ച നിലയിലായിരുന്നു അസ്ഥികൂടം

advertisement
തൃശൂര്‍ എരുമപ്പെട്ടിയിൽ വാടകവീടിന്റെ തറയ്ക്കുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. എട്ട് വർഷത്തോളം പഴക്കമുള്ള ഈ അവശിഷ്ടx വീട് പുതുക്കിപ്പണിയുന്നതിനിടയിലാണ് കണ്ടെത്തിയത്. കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അസ്ഥികൂടത്തിന് ഏകദേശം 8 വർഷത്തെ പഴക്കമാണുള്ളത്
അസ്ഥികൂടത്തിന് ഏകദേശം 8 വർഷത്തെ പഴക്കമാണുള്ളത്
advertisement

എരുമപ്പെട്ടിയിലെ വീട് പുതുക്കിപ്പണിയുന്നതിനായി തറ പൊളിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പായയിൽ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിനു മുകളിൽ സിമന്റിട്ട് ഉറപ്പിച്ച നിലയിലായിരുന്നു അസ്ഥികൂടം. ഉടൻ തന്നെ ഉടമസ്ഥർ പോലീസിനെ വിവരമറിയിച്ചു.

അസ്ഥികൂടം ഏകദേശം 40 വയസുള്ള സ്ത്രീയുടേതാണെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അസ്ഥികൂടത്തിന് ഏകദേശം 8 വർഷത്തെ പഴക്കമാണുള്ളത്. തലയോട്ടിയിൽ മാരകമായ അടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണകാരണം കൊലപാതകമാണെന്ന നിഗമനത്തെ ബലപ്പെടുത്തുന്നു.

അസ്ഥികൂടം കണ്ടെത്തിയ വീട്ടിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ആറ് കുടുംബങ്ങളാണ് വാടകയ്ക്ക് താമസിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളും പ്രാദേശിക തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ഈ വീട്ടിൽ താമസിച്ചിട്ടുണ്ട്. മിക്കവരിൽ നിന്നും പോലീസ് മൊഴിയെടുത്തു.

advertisement

മുൻപ് ഇവിടെ താമസിച്ചിരുന്ന കുന്നംകുളം സ്വദേശിയായ മരംവെട്ട് തൊഴിലാളിയെ പോലീസ് അന്വേഷിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം. ഇദ്ദേഹം മൂന്ന് വിവാഹം കഴിച്ചിരുന്നു. കാണാതായ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ ഭാര്യമാരിൽ ആരെങ്കിലും ആണോ കൊല്ലപ്പെട്ടതെന്ന സംശയത്തിലാണ് പോലീസ്.

പഴയകാലത്തെ തിരോധാന കേസുകൾ പോലീസ് വീണ്ടും പരിശോധിച്ചു വരികയാണ്. വർഷങ്ങൾ പഴക്കമുള്ള കേസായതിനാൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള അന്വേഷണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A shocking discovery was made in Erumapetty, Thrissur, when the floor of a house being renovated was dug up, revealing a woman's skeleton buried underneath. Preliminary investigations suggest a cold-blooded murder that occurred nearly a decade ago. While workers were breaking the floor for renovation, they found a skeleton wrapped in a mat, buried in a pit and sealed with cement. Forensic experts determined the remains belong to a woman aged approximately 40 years. The skull shows signs of a blunt force injury, and the remains are estimated to be around eight years old.he mystery.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പുതുക്കിപണിയാൻ വീടിന്റെ തറപൊളിച്ചപ്പോൾ സ്ത്രീയുടെ അസ്ഥികൂടം; വീട്ടിൽ ഇതുവരെ വാടകയ്ക്ക് താമസിച്ചത് ആറു കുടുംബങ്ങൾ
Open in App
Home
Video
Impact Shorts
Web Stories