മാർച്ച് മൂന്നിന് പുലർച്ചെയാണ് കൊലപാതകം നടന്നത്. യുവതിയും ഭർതൃമാതാവും മാത്രമാണ് വീട്ടിലുള്ളത്. പലതവണ യുവാവുമായുള്ള ബന്ധത്തെ ഭർതൃമാതാവ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇതിനിടെ യുവാവിനെ സ്ത്രീ കയ്യേറ്റം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിൽ 55 കാരിയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം ഇരുവരും ചേർന്ന് മൃതദേഹം കുഴിച്ചിട്ടു. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് യുവതി എല്ലാവരോടും പറഞ്ഞത്. എന്നാൽ യുവതിയുടെ ഭർത്താവിന് തോന്നിയ സംശയങ്ങളാണ് കൃത്യം പുറത്തുവരാൻ വഴിവച്ചത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.
advertisement
പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിയും കഴുത്തിലെ എല്ല് ഒടിഞ്ഞുമാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. തുടർന്ന് യുവതിയെയും കാമുകനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
